പഞ്ചിന്റെ സി.എൻ.ജി പതിപ്പ് ടാറ്റാ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ടാറ്റ പഞ്ച് ഐ സി.എൻ.ജി എത്തുന്നത്. 7.10 ലക്ഷം രൂപയിൽ തുടങ്ങി 9.68 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില. അൾട്രോസ്, ടിയാഗോ, ടിഗോർ സി.എൻ.ജി എന്നിവയ്ക്ക് ശേഷം ടാറ്റയിൽ നിന്നുള്ള നാലാമത്തെ സി.എൻ.ജി വാഹനമാണ് പഞ്ച്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഡ്യൂവൽ സിലിണ്ടർ സി.എൻ.ജി സാങ്കേതികവിദ്യയാണ് ഇതിന്.
സി.എൻ.ജി കിറ്റിൽ 30 ലിറ്റർ ശേഷിയുള്ള രണ്ട് സിലിണ്ടറുകൾ ഉൾപ്പെടുന്നു. അഞ്ച്സ്പീഡ് മാനുവൽ ഗിയർബോക്സ് കൈകാര്യം ചെയ്യുന്ന ട്രാൻസ്മിഷൻ 76 ബിഎച്ച്പിയും 97 എൻഎം ടോർക്കും സൃഷ്‌ടിക്കുന്നു. 30 കി.മി. ആണ് പഞ്ച് സി.എൻ.ജിക്ക് പ്രതീക്ഷിക്കുന്ന മൈലേജ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണ്ര്രകിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കൽ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഇന്റീരിയർ റിയർവ്യൂ ക്യാമറ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചേഴ്സും നിലനിർത്തും.
ക്രൂയിസ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, സ്റ്റാർട്ട്/സ്റ്റോപ്പ് എഞ്ചിൻ ബട്ടൺ എന്നിവയുമുണ്ട്. കമ്പനിക്ക് കൂടുതൽ സി.എൻ.ജി മോഡലുകൾ അവതരിപ്പിക്കാൻ പദ്ധതിയുണ്ട്. ടാറ്റയുടെ സി.എൻ.ജി വാഹനങ്ങൾ നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് വരുന്നത്. അതുകൊണ്ടുതന്നെ പഞ്ച് സി.എൻ.ജിക്കും ഒരു ലീക്ക് ഡിറ്റക്ഷൻ ഫീച്ചറുണ്ട്. ഉയർന്ന നിലവാരമുള്ള െ്രസ്രയിൻലെസ് സ്റ്റീലും തുരുമ്പ് പ്രതിരോധിക്കുന്ന വസ്തുക്കളുമാണ് ഇതിന്. എഞ്ചിനിലേക്കുള്ള സി.എൻ.ജി വിതരണം യാന്ത്രികമായി വിച്ഛേദിക്കപ്പെടുകയും സിലിണ്ടറിലെ വാതകം സ്വയം അന്തരീക്ഷത്തിലേക്ക് പുറത്തുവിടുകയും ചെയ്യുന്ന തെർമൽ സംരക്ഷണവുമുണ്ട്. ഫ്യുവൽ ലിഡ് തുറന്നാൽ കാർ സ്റ്റാർട്ട് ആകുന്നില്ലെന്ന് ഉറപ്പാക്കുന്ന മൈക്രോ സ്വിച്ചും ഉണ്ട്.