Advertisment

ഇ-മെയിൽ ഉപയോഗിച്ച് ഇനി വാട്സ്ആപ്പിൽ ലോഗിൻ ചെയ്യാം; ഫീച്ചർ വരുന്നു

WABetaInfo ആണ് പുതിയ വെരിഫിക്കേഷൻ ഓപ്ഷനുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടിരിക്കുന്നത്.

author-image
ടെക് ഡസ്ക്
New Update
1550318-whatsapp-logo.webp

സമീപകാലത്തായി നിരവധി ഫീച്ചറുകളാണ് മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആപ്പിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായുള്ള വെരിഫിക്കേഷനിലും വാട്സ്ആപ്പ് പുതിയൊരു അപ്ഡേറ്റ് വരുത്താൻ പോവുകയാണ്. iOS-നുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ പതിപ്പിൽ, ഇമെയിൽ ഉപയോഗിച്ച് അക്കൗണ്ട് ലോഗിൻ ചെയ്യുന്നതിനുള്ള പിന്തുണയാണ് ചേർക്കാൻ പോകുന്നത്.

Advertisment

WABetaInfo ആണ് പുതിയ വെരിഫിക്കേഷൻ ഓപ്ഷനുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടിരിക്കുന്നത്. ടെസ്റ്റ്ഫ്ലൈറ്റ് ബീറ്റ പ്രോഗ്രാമിലൂടെ അടുത്തിടെ പുറത്തുവിട്ട ഐ.ഒ.എസിന് വേണ്ടിയുള്ള വാട്സ്ആപ്പ് ബീറ്റ 23.23.1.77 പതിപ്പിലാണ് പുതിയ ഫീച്ചർ കണ്ടെത്തിയത്. ഫോൺ നമ്പറിനൊപ്പം ഇ-മെയിൽ ഉപയോഗിച്ച് ലോഗിൻ ചെയ്യാനുള്ള ഓപ്ഷനാണ് എത്തിയിരിക്കുന്നത്. ടെലഗ്രാമിൽ നേരത്തെ തന്നെയുണ്ടായിരുന്ന ഫീച്ചറാണിത്. ആൻഡ്രോയ്ഡിലും ഐ.ഒ.എസിലും വൈകാതെ തന്നെ ഫീച്ചർ അവതരിപ്പിച്ചേക്കും.

താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണുന്നത് പോലെ ഇമെയിൽ അഡ്രസ് പേജ് വളരെ ലളിതമാണ്, നിങ്ങളുടെ ഇ-മെയിൽ എളുപ്പത്തിൽ ചേർക്കാനുള്ള ഓപ്ഷനുമുണ്ട്. ഒരിക്കൽ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ഇമെയിൽ പോസ്‌റ്റ് പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്, അതിലൂടെ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ആക്‌സസ് ചെയ്യാനും വീണ്ടെടുക്കാനും കഴിയും.

ഇത് വാട്സ്ആപ്പിലേക്ക് ലോഗിൻ ചെയ്യുന്നതിന് ഫോൺ നമ്പറുകൾക്ക് പകരമാവുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്, കാരണം നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ നിങ്ങൾക്ക് അവ എല്ലായ്പ്പോഴും ആവശ്യമായി വരും.

ഉപയോക്താക്കൾക്ക് വേണമെങ്കിൽ ഇ-മെയിൽ ഓപ്ഷൻ വേണ്ടെന്ന് വെക്കാവുന്നതാണ്. എന്നാൽ, വാട്സ്ആപ്പിൽ ഇ-മെയിൽ ചേർക്കുന്നത് യൂസർമാർക്ക് ഏറെ ഉപയോഗപ്രദമായേക്കും. ഇ-മെയിൽ സേവനം നിങ്ങൾക്ക് ആറക്ക ഒ.ടി.പി വെരിഫിക്കേഷൻ കോഡ് ലഭിക്കുന്നതിന് അധിക ഓപ്ഷനായി ഉപയോഗപ്പെടുത്താം.

whatsapp
Advertisment