അനുദിനം പുത്തൻ ഫീച്ചറുകളുമായി അപ്‌ഡേറ്റായിക്കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ വോയിസ് കോളിനും വോയിസ് നോട്ട് ഫീച്ചറിനും പുറമേ പുതിയ വോയിസ് ചാറ്റ് ഫീച്ചറും അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കൊറോണക്കാലത്ത് ഏറെ പ്രചാരം നേടിയ ക്ലബ്ബ് ഹൗസിനോട് സമാനമാണ് ഈ ഫീച്ചർ.
ഒരുകൂട്ടം ആളുകൾ അവരുടെ ആശയങ്ങൾ പങ്കുവെക്കാനും സംസാരിക്കാനുമെല്ലാം നിലവിൽ വാട്‌സ് ആപ്പ് വീഡിയോകോളുകളെയാണ് ആശ്രയിക്കാറ്. എന്നാൽ ഗ്രൂപ്പ് വീഡിയോ കോളിന് പല പരിമിതികളുമുണ്ട്. അതിൽ പ്രധാനം അംഗങ്ങളുടെ എണ്ണമാണ്. അതിൽ മാറ്റം ഉണ്ടാകുന്നതാണ് പുതിയ ഫീച്ചർ എന്നാണ് നിലവിൽ വരുന്ന റിപ്പോർട്ട്.
മറ്റൊരു മാറ്റം സാധാരണ കോൾ വരുന്നത് പോലെ ഫോൺ റിങ് ചെയ്യില്ല എന്നതാണ്. എന്നാൽ എല്ലാ അംഗങ്ങൾക്കും വ്യക്തിഗതമായി നോട്ടിഫിക്കേഷൻ ലഭിക്കും. ക്ലബ്ബ് ഹൗസിൽ നിന്നുള്ള ഒരു മാറ്റം എല്ലാവർക്കും എല്ലായിടത്തും പോയി സംഭാഷണങ്ങൾ കേൾക്കാൻ കഴിയില്ല എന്നതാണ്. അതത് ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രമേ ഈ സംവാദങ്ങൾ കേൾക്കാൻ സാധിക്കു.
പുതിയ വോയ്സ് ചാറ്റ് ഫീച്ചർ മൾട്ടിടാസ്‌കിംഗിനെ പിന്തുണയ്ക്കുന്നുവെന്നും ഒരേ സമയം കോൾ നിയന്ത്രിക്കാനും ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു. അവ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണ്, അതായത് നിങ്ങൾക്കും മറ്റ് പങ്കാളികൾക്കും മാത്രമേ സംഭാഷണം കാണാനും കേൾക്കാനും കഴിയൂ.