/sathyam/media/media_files/2025/11/29/whatsapp-2025-11-29-19-30-51.webp)
ഉപയോക്താക്കൾക്കായി ഒരു കൂട്ടം പുതിയ സവിശേഷതകൾ അവതരിപ്പിക്കാൻ ഒരുങ്ങി വാട്ട്‌സ്ആപ്പ്. ആശയവിനിമയം കൂടുതൽ എളുപ്പത്തിൽ സാധ്യമാകുന്ന രീതിയിൽ കോളുകൾ, ചാറ്റുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എന്നിവയിൽ വലിയ മാറ്റങ്ങളാണ് പ്ലാറ്റ്‌ഫോം കൊണ്ടുവരുന്നത്.
മിസ്ഡ് കോൾ സന്ദേശങ്ങളാണ് വാട്സ്ആപ്പ് അപ്ഡേറ്റുകളിലെ പ്രധാന സവിശേഷത. ഒരു കോളിന് മറുപടി ലഭിക്കാത്ത സമയത്ത് ഉപയോക്താക്കൾക്ക് വേഗത്തിൽ ഒരു വോയ്‌സോ അല്ലെങ്കിൽ വീഡിയോ സന്ദേശമോ അയക്കുവാൻ സഹായിക്കുന്നതാണിത്.
വാട്സ്ആപ്പ് വോയ്‌സ് ചാറ്റുകളിലെ തത്സമയ പ്രതികരണങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ചർച്ചകൾക്ക് തടസം സൃഷ്ടിക്കാതെ പെട്ടെന്ന് അറിയിപ്പുകൾ അയയ്ക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. ഗ്രൂപ്പ് വീഡിയോ കോളുകളിൽ അവതരിപ്പിച്ചിട്ടുള്ള ഒരു പുതിയ ഫീച്ചറായ സ്പീക്കർ സ്‌പോട്ട്‌ലൈറ്റ് സംസാരിക്കുന്നയാളെ ഓട്ടോമാറ്റിക്കായി ഹൈലൈറ്റ് ചെയ്ത് കാണിക്കുവാൻ സഹായകമാകുന്നു. തന്മൂലം ഉപയോക്താക്കൾക്ക് സംഭാഷണങ്ങൾ കൂടുതൽ എളുപ്പത്തിൽ പിന്തുടരാൻ സാധിക്കും.
മിഡ്‌ജോർണി, ഫ്ലക്‌സ് എന്നിവയിൽ നിന്നുള്ള പുതിയ ഇമേജ് ജനറേഷൻ മോഡലുകൾ സംയോജിപ്പിച്ചുകൊണ്ട് AIയിലും വലിയൊരു കുതിച്ചുചാട്ടം നടത്താനൊരുങ്ങുകയാണ് വാട്സ്ആപ്പ്. വാട്ട്‌സ്ആപ്പിലെ മെറ്റാ AI വഴി നേരിട്ട് കൂടുതൽ മെച്ചപ്പെട്ട അവധിക്കാല ആശംസകൾ ഉൾപ്പെടെയുള്ള കാർഡുകൾ അയക്കുവാനും ഇത് ഉപയോക്താവിനെ സഹായിക്കുന്നു. AI- പവേർഡ് ഫോട്ടോ ആനിമേഷനാണ് മറ്റൊരു പ്രധാന സവിശേഷത. ഇത് ഏത് സ്റ്റാറ്റിക് ഇമേജിനെയും ചാറ്റുകളിലോ സ്റ്റാറ്റസിലോ ഷെയർ ചെയ്യാനായി ഒരു ഷോർട്ട് വീഡിയോയാക്കി മാറ്റുവാൻ സഹായിക്കും.
ഡോക്യുമെൻ്റുകൾ, ലിങ്കുകൾ, മീഡിയ എന്നിവ ഒരു സ്ഥലത്ത് ലഭ്യമാക്കുവാനായി ഡെസ്ക് ടോപ്പിലോ വെബ് മോഡിലോ പുതിയ മീഡിയ ടാബും അവതരിപ്പിച്ചിട്ടുണ്ട്. ചാറ്റുകൾക്കിടയിൽ ഇത്തരം ഫയലുകൾ എളുപ്പത്തിൽ തിരയാൻ സാധിക്കുന്ന ഫീച്ചറാണിത്.
സ്റ്റാറ്റസിനായി പുതിയ സ്റ്റിക്കറുകളും, മ്യൂസിക് ലിറിക് ടെംപ്ലേറ്റുകൾ, ചോദ്യ പ്രോംപ്റ്റുകൾ എന്നിവയും വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. ഈ അപ്ഡേറ്റുകളെല്ലാം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us