/sathyam/media/media_files/2025/09/19/apple-2025-09-19-14-30-39.jpg)
മുംബൈ:∙ ഇത് സിനിമാ തിയറ്ററിനു മുന്നിലെയോ, ബിവറേജിന് മുന്നിലോ ഉള്ള തിരക്കല്ല ഇത് ഐ ഫോൺ 17 വാങ്ങാനുള്ള തിരക്കാണ്. ആപ്പിളിന്റെ പുതിയ ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് മോഡലുകൾ ഇന്ത്യയിൽ ഇന്ന് മുതലാണ് വിൽപ്പന ആരംഭിച്ചത്. ഇതിനിടെ ഫോൺ വാങ്ങാൻ ക്യൂവിൽ നിൽക്കുന്നതിനിടെ കൂട്ടത്തല്ലും ഉണ്ടായി. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലാണ് കൂട്ടത്തല്ലുണ്ടായത്.
ആപ്പിൾ സ്റ്റോറിനു പുറത്ത് ആളുകൾ തിങ്ങിനിറഞ്ഞ് നിൽക്കുന്നതും തമ്മിൽ സംഘർഷമുണ്ടാകുന്നതും സംബന്ധിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല ഇതിന്റെ വീഡിയോയും പിടിഐ പങ്കുവെച്ചിട്ടുണ്ട്. സംഘർഷത്തിനിടെ ചിലരെ സുരക്ഷാ ജീവനക്കാർ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സുരക്ഷാ ജീവനക്കാർ കാര്യക്ഷമമായി ഇടപെടാത്തതാണ് സംഘർഷത്തിനിടയാക്കിയതെന്ന് ചിലർ ആരോപിച്ചു. പുലർച്ചെ 5 മണി മുതൽ ക്യൂ നിൽക്കുകയാണെന്നും, ചിലർ വരിതെറ്റിച്ച് കയറാൻ ശ്രമിക്കുന്നത് സംഘർഷത്തിന് ഇടയാക്കിയെന്നും ഫോൺ വാങ്ങാനെത്തിയവർ പറയുന്നു. ഡൽഹിയിലെയും ബെംഗളൂരുവിലെയും ഔട്ട്ലറ്റുകളിലും സമാനമായ തിരക്ക് അനുഭവപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.