ബ്ലൂ റിബ്ബണുമായി സഹകരിച്ച് വിയുടെ അന്താരാഷ്ട്ര റോമിങ് പായ്ക്കുകള്‍ക്ക് ഒപ്പം ബാഗേജ് പരിരക്ഷയും

author-image
ടെക് ഡസ്ക്
New Update
വി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വർക്ക്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാവായ വി തങ്ങളുടെ പോസ്റ്റ് പെയ്ഡ്  അന്താരാഷ്ട്ര റോമിങ് പാക്കുകള്‍ക്ക് ഒപ്പം ബാഗേജ് പരിരക്ഷാ സേവനങ്ങള്‍ ഏര്‍പ്പെടുത്തി. അമേരിക്ക അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ റിബ്ബണ്‍ ബാഗ്സുമായി സഹകരിച്ചാണ് 99 രൂപ അധിക ഫീസില്‍ ഈ സേവനം നല്‍കുന്നത്. 

Advertisment

വി പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് തങ്ങളുടെ ലഗേജ് 96 മണിക്കൂറിലേറെ വൈകുകയോ നഷ്ടമാകുകയോ ചെയ്താല്‍ ബാഗ് ഒന്നിന് 19,800 രൂപ വീതം നഷ്ടപരിഹാരം ലഭിക്കും.  ഏതെങ്കിലും അന്താരാഷ്ട്ര റോമിങ് പാക്കുകള്‍ വാങ്ങുമ്പോള്‍ 99 രൂപ അധിക ചെലവില്‍ ഈ സേവനം ലഭ്യമാക്കാം.  ബാഗേജ് വൈകുകയോ നഷ്ടമാകുകയോ ചെയ്താല്‍ വി ആപ് വഴി ക്ലെയിം അപേക്ഷയും നല്‍കാം. ഇതിനായി ലാന്‍ഡ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ എയര്‍ലൈനിലും ബ്ലൂ റിബ്ബണ്‍ ബാഗ്സിലും രജിസ്റ്റര്‍ ചെയ്യണം.

നാലു ദിവസത്തിനകം ബാഗേജ് തിരികെ നല്‍കിയിട്ടില്ലെങ്കില്‍ ബാഗ് ഒന്നിന് പരമാവധി രണ്ടു ബാഗുകള്‍ക്കു വരെ 19,800 രൂപ വീതം നഷ്ടപരിഹാരം നല്‍കും.

Advertisment