മഹീന്ദ്ര XUV300 എസ്‌യുവിയുടെ പെട്രോൾ ഡീസൽ വേരിയന്റുകൾക്ക് വൻ കിഴിവ്

മഹീന്ദ്ര XUV300 എസ്‌യുവിയുടെ പെട്രോൾ വേരിയന്റുകൾക്ക് 45,000 രൂപ മുതൽ 71,000 രൂപ വരെയാണ് കിഴിവുകൾ ലഭിക്കുന്നത്. ഡീസൽ വേരിയന്റുകൾക്ക് 45,000 രൂപ മുതൽ 56,000 രൂപ വരെ ആനുകൂല്യങ്ങളുണ്ട്

author-image
ടെക് ഡസ്ക്
New Update
sedtyiokoppoji

ആഗസ്റ്റ് മാസം മഹീന്ദ്ര ഥാർ 4WD മോഡലിന്റെ പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് 20,000 രൂപ വരെയുള്ള ആക്‌സസറികൾ സൗജന്യമായി ലഭിക്കും. ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും ഉൾപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. ഥാർ AX(O), LX എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഥാർ 4x4 മോഡലിൽ 152 എച്ച്പി പവറും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ പെട്രോൾ എഞ്ചിനം 130 എച്ച്പി പവറും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.2-ലിറ്റർ ഡീസൽ എഞ്ചിനുമുണ്ട്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും.

Advertisment

മഹീന്ദ്ര ബൊലേറോ വാങ്ങുന്നവർക്ക് 25,000 രൂപ മുതൽ 60,000 രൂപ വരെയാണ് ഓഫറുകൾ ലഭിക്കുന്നത്. ഇതിൽ ക്യാഷ് ഡിസ്കൗണ്ടുകളും ആക്‌സസറികളും ഉൾപ്പെടുന്നു. ക്യഷ് ഡിസ്കൌണ്ട് ഓരോ വേരിയന്റുകൾക്കും വ്യത്യസ്തമാണ്. 76 എച്ച്‌പി പവറും 210 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് ബൊലേറോയ്ക്ക് കരുത്ത് നൽകുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സും ഈ വാഹനത്തിലുണ്ട്.

മഹീന്ദ്ര XUV300 എസ്‌യുവിയുടെ പെട്രോൾ വേരിയന്റുകൾക്ക് 45,000 രൂപ മുതൽ 71,000 രൂപ വരെയാണ് കിഴിവുകൾ ലഭിക്കുന്നത്. ഡീസൽ വേരിയന്റുകൾക്ക് 45,000 രൂപ മുതൽ 56,000 രൂപ വരെ ആനുകൂല്യങ്ങളുണ്ട്. ക്യാഷ് ഡിസ്കൗണ്ടുകളും ആക്സസറികളുമായി ഈ ആനുകൂല്യങ്ങൾ ലഭിക്കും. രണ്ട് പെട്രോൾ എഞ്ചിനും ഒരു ഡീസൽ എഞ്ചിനുമാണ് വാഹനത്തിലുള്ളത്. 110എച്ച്പി, 131 എച്ച്പി പവർ നൽകുന്ന 1.2-ലിറ്റർ, ത്രീ-സിലിണ്ടർ ടർബോ-പെട്രോൾ യൂണിറ്റുകളാണ് പെട്രോൾ എഞ്ചിനുകൾ. 117 എച്ച്പി പവർ നൽകുന്ന 1.5-ലിറ്റർ ഡീസൽ എഞ്ചിനും വാഹനത്തിലുണ്ട്.

മഹീന്ദ്ര മരാസോ എംപിവിക്ക് കമ്പനി 73,000 രൂപ വരെ ആനുകൂല്യങ്ങളാണ് നൽകുന്നച്. എല്ലാ വേരിയന്റുകൾക്കും ഈ കിഴിവ് ലഭിക്കും. ഇതിൽ 58,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വിലമതിക്കുന്ന ആക്‌സസറികളും ഉൾപ്പെടുന്നു. 123 എച്ച്‌പി പവറും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, 4 സിലിണ്ടർ, ഡീസൽ എഞ്ചിനാണ് മരാസോയ്ക്ക് കരുത്ത് നൽകുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് ഈ വാഹനം വരുന്നത്.

മഹീന്ദ്ര ഒരേയൊരു ഇലക്ട്രിക്ക് കാറാണ് മഹീന്ദ്ര XUV400. ഈ മാസത്തെ ഏറ്റവും ഉയർന്ന കിഴിവും ഈ വാഹാനത്തിന് തന്നെയാണ്. 1.25 ലക്ഷം രൂപയുടെ കിഴിവാണ് ആഗസ്റ്റിൽ മഹീന്ദ്ര XUV400 വാങ്ങുന്നവർക്ക് ലഭിക്കുന്നത്. ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ടാണ് വാഹനത്തിന് ലഭിക്കുന്നത്. 375 കിലോമീറ്റർ, 456 കിലോമീറ്റർ എന്നിങ്ങനെ റേഞ്ച് നൽകുന്ന രണ്ട് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. 150 എച്ച്‌പി പവറും 310 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റുകളിലുമുള്ളത്.

discounts mahindra-xuv300 petrol diesel variants
Advertisment