Advertisment

വീണ്ടും 'പണിമുടക്കി' ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും; ആശങ്ക ഉന്നയിച്ച് നിരവധി ഉപയോക്താക്കള്‍; ലോഗിന്‍ പോലും ചെയ്യാന്‍ പറ്റുന്നില്ലെന്ന് പരാതിപ്പെട്ടത് നിരവധി പേര്‍

തങ്ങളുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്‌പ്പെട്ടെന്ന തരത്തില്‍ നോട്ടിഫിക്കേഷന്‍ ലഭിച്ചതായി ചിലര്‍ പറയുന്നു. സര്‍ച്ച് ബാറിലെ റിസല്‍ട്ടുകള്‍ കാണാനില്ലെന്ന് മറ്റു ചിലരും പറയുന്നു. എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിരവധി പേരാണ് സമാന ആശങ്കകള്‍ ഉന്നയിക്കുന്നത്.

author-image
ടെക് ഡസ്ക്
Updated On
New Update
facebook_instagram_without_adfs

മെറ്റയുടെ ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനുകളിലെ പ്രവര്‍ത്തനത്തില്‍ തകരാര്‍ അനുഭവപ്പെടുന്നുവെന്ന ആശങ്ക ഉന്നയിച്ച് നിരവധി ഉപയോക്താക്കള്‍. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തനതടസം നേരിടുന്നത്. 

Advertisment

ഇന്ത്യന്‍ സമയം രാത്രി 8.15ഓടെയാണ് പലര്‍ക്കും തടസം നേരിട്ടത്. യുകെ, യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നായി നിരവധി പേര്‍ പരാതി ഉന്നയിച്ചു. വിവിധ തരത്തിലുള്ള ആശങ്കകളാണ് പലരും പങ്കുവച്ചത്.

ഫേസ്ബുക്കിലും, മെസഞ്ചറിലും, ഇന്‍സ്റ്റഗ്രാമിലും ലോഗിൻ ചെയ്യാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് 60 ശതമാനത്തോളം ഉപയോക്താക്കള്‍ പ്രതികരിച്ചു. വെബ്‌സൈറ്റ് ലഭിക്കുന്നില്ലെന്ന് ഏതാണ്ട് 26 ശതമാനം പേര്‍ പറഞ്ഞു. ഓൺലൈൻ തകരാറുകൾ നിരീക്ഷിക്കുന്ന 'ഡൗണ്‍ഡിറ്റക്ടറാ'ണ് ഇക്കാര്യം വ്യക്തമാക്കിയത്.

തങ്ങളുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്‌പ്പെട്ടെന്ന തരത്തില്‍ നോട്ടിഫിക്കേഷന്‍ ലഭിച്ചതായി ചിലര്‍ പറയുന്നു. ചാറ്റ് ചെയ്യുന്നതില്‍ തടസം നേരിടുന്നതായി മറ്റു ചിലരും പറഞ്ഞു. സര്‍ച്ച് ബാറിലെ റിസല്‍ട്ടുകള്‍ കാണാനില്ലെന്ന് മറ്റു ചിലരും പറയുന്നു. എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിരവധി പേരാണ് സമാന ആശങ്കകള്‍ ഉന്നയിക്കുന്നത്.



 

 

Advertisment