ഇനി ഇൻസ്റ്റഗ്രാമിൽ കാപ്ഷനും മെസ്സേജും എഴുതാൻ നിർമിത ബുദ്ധിയുടെ സഹായം

author-image
ടെക് ഡസ്ക്
New Update
ടിക് ടോക്കിനേയും സ്‌നാപ് ചാറ്റിനേയും മാതൃകയാക്കി ഇന്‍സ്റ്റഗ്രം


ജനപ്രിയ സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ഇന്‍സ്റ്റാഗ്രാം എഐ അധിഷ്ടിതമായ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 'റൈറ്റ് വിത്ത് എഐ' എന്ന ഈ സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങളും കാപ്ഷനുഖളും നിര്‍മിതബുദ്ധിയുടെ സഹായത്തോടെ എഴുതാന്‍ സാധിക്കും.

Advertisment

മെറ്റ എ.ഐ   ലോഞ്ച് ചെയ്തതുമുതൽ ഇൻസ്റ്റാഗ്രാം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) ഫീച്ചറുകൾ ആപ്പിൽ പരീക്ഷിച്ചുവരികയാണ്.  ഇൻസ്റ്റാഗ്രാം ഡയറക്ട് മെസേജുകളിലൂടെ (ഡി.എം) അയക്കുന്ന സന്ദേശങ്ങൾ തിരുത്തിയെഴുതാനും പാരാഫ്രേസ് ചെയ്യാനും മെസ്സേജുകളിൽ സ്റ്റൈലിസ്റ്റിക് മാറ്റങ്ങൾ വരുത്താനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. അതുപോലെ ചിത്രങ്ങൾക്കും വിഡിയോകൾക്കും നൽകുന്ന കാപ്ഷനുകളും എ.ഐ ഉപയോഗിച്ച് എഴുതാൻ കഴിയും.

Advertisment