/sathyam/media/media_files/2025/06/19/images372-cyber-crime-2025-06-19-19-50-05.jpg)
ന്യൂ​ഡ​ൽ​ഹി: സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്.
1.75 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്നാ​ണ് സൂ​ച​ന.
മാ​ൽ​വെ​യ​ർ ബൈ​റ്റ്സ് ആ​ണ് വീ​ഴ്ച പു​റ​ത്തു​വി​ട്ട​ത്. ലൊ​ക്കേ​ഷ​ൻ, ഫോ​ൺ ന​മ്പ​ർ, ഇ ​മെ​യി​ൽ അ​ഡ്ര​സ് എ​ന്നി​വ അ​ട​ക്ക​മാ​ണ് ചോ​ർ​ന്ന​ത്. വി​വ​ര​ങ്ങ​ൾ ഡാ​ർ​ക് വെ​ബ്ബി​ൽ വി​ൽ​പ്പ​ന​യ്ക്ക​ത്തി​യെ​ന്നാ​ണ് വി​വ​രം.
സൈ​ബ​ർ ആ​ൾ​മാ​റാ​ട്ടം, ഫി​ഷിം​ഗ് ക്യാ​മ്പ​യി​ൻ, ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി പ​ല​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും ഹാ​ക്ക​ർ​മാ​ർ ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​മ്പ​നി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.
ഇ​ൻ​സ്റ്റ​ഗ്രാം പാ​സ്​വേ​ഡ് റീ​സെ​റ്റ് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്ത് അ​ക്കൗ​ണ്ടു​ക​ൾ ത​ട്ടി​യെ​ടു​ക്കാ​നാ​ണ് കൂ​ടു​ത​ൽ സാ​ധ്യ​ത​യെ​ന്നും മാ​ൽ​വെ​യ​ർ​ബൈ​റ്റ്​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.
പ​ല ഉ​പ​ഭോ​ക്താ​ക്ക​ളും ത​ങ്ങ​ൾ​ക്ക് ഇ​ൻ​സ്റ്റ​ഗ്രാം പാ​സ്​വേ​ഡ് റീ​സെ​റ്റ് ചെ​യ്യാ​നു​ള്ള സ​ന്ദേ​ശം ല​ഭി​ച്ച​താ​യി പ​റ​യു​ന്നു.
ചോ​ർ​ന്ന വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ക്കൗ​ണ്ടു​ക​ൾ ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ഈ ​ശ്ര​മം ന​ട​ക്കു​ന്ന​ത്.
സം​ഭ​വ​ത്തി​ൽ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ന്‍റെ മാ​തൃ ക​മ്പ​നി​യാ​യ മെ​റ്റ ഇ​തു​വ​രെ​യും വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us