/sathyam/media/media_files/2025/10/26/isro-2025-10-26-14-09-46.jpg)
ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ സുപ്രധാന നാഴികക്കല്ലായി, ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന അപകടകരമായ ഗ്രഹാന്തര പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ.
ഐഎസ്ആര്‍ഒയുടെ ആദ്യത്തെ തദ്ദേശീയ പൊടിപടല ഡിറ്റക്ടറാണ് ഗ്രഹാന്തര പൊടി കണികകളെ വിജയകരമായി കണ്ടെത്തിയത്.
2024 ജനുവരിയില്‍ വിക്ഷേപിച്ച പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സ്‌പെരിമെന്റ് മൊഡ്യൂളിന്റെ ഭാഗമായ 'ഡെക്‌സ്' (ഡസ്റ്റ് എക്സിപെരിമെന്റ്) ആണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്.
ഭൂമിയില്‍ 'ഓരോ ആയിരം സെക്കന്‍ഡിലും പതിക്കുന്ന ഒരു കോസ്മിക് അധിനിവേശക്കാരന്‍' എന്നാണ് ഈ കണങ്ങളെ ബഹിരാകാശ ഏജന്‍സി വിശേഷിപ്പിക്കുന്നത്.
ചൊവ്വ, ശുക്രന്‍ തുടങ്ങിയ മറ്റു ഗ്രഹങ്ങളുടെയിടയിലുള്ള സൂക്ഷ്മപൊടിപടലങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ ആയിരം സെക്കന്‍ഡിലും കുതിച്ചെത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ധൂമകേതുക്കളില്‍നിന്നും ഛിന്നഗ്രഹങ്ങളില്‍നിന്നുമുള്ള സൂക്ഷ്മമായ പൊടിപടലങ്ങളാണിവയെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.
അവ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിഗൂഢമായ ഉല്‍ക്കപ്പാളിയായി രൂപപ്പെടുന്നു. ഇവ രാത്രിയില്‍ നക്ഷത്രങ്ങളെപ്പോലെ തിളങ്ങും.
ഗ്രഹങ്ങളില്‍ നിന്നും ധൂമകേതുകളില്‍ നിന്നും ഭൂമിയിലെത്തുന്ന പൊടിപടലങ്ങള്‍ അന്തരീക്ഷങ്ങളില്‍ നിഗൂഢമായ ഉല്‍ക്കപാളികളായി പ്രവര്‍ത്തിക്കും. രാത്രിയില്‍ നക്ഷത്രങ്ങളെ പോലെ ഇവ മിന്നിതിളങ്ങും. ഈ പൊടികണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തെ എത്രമാത്രം ബാധിക്കുമെന്നതില്‍ വിശദമായ പഠനങ്ങള്‍ പുരോഗമിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us