കൊച്ചി: പുത്തൻ മാറ്റങ്ങളുമായി തരംഗമായി മാറാൻ തയ്യാറെടുത്ത് യൂട്യൂബ്. യൂട്യൂബ് ഷോർട്‌സ് ഉൾപ്പെടെയുള്ള ഫീച്ചറുകളിലാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്.
ഇനിമുതൽ ഐഒഎസ് ഉപയോക്താക്കൾക്ക് യൂട്യൂബ് ഷോർട്‌സ് കാണുമ്പോൾ പിക്ചർ-ഇൻ-പിക്ചർ മോഡ് ഉപയോഗിക്കാം.
അതായത് ഒരു ഷോർട്‌സ് വീഡിയോ കാണുന്നതിനിടയിൽ തന്നെ മറ്റൊരു ആപ്പ് ഉപയോഗിക്കാം എന്നർത്ഥം.
ഇഷ്ടപ്പെടുന്ന ഷോർട്‌സ് വീഡിയോകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുന്നതിനായി ‘സ്മാർട്ട് ഡൗൺലോഡ്’ ഓപ്ഷനും യൂട്യൂബ് കൊണ്ടുവരുന്നുണ്ട്.
ഇതിലൂടെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും ഷോർട്‌സ് കാണാൻ സാധിക്കും.