മൈക്രോസോഫ്റ്റുമായുള്ള പരസ്യ പങ്കാളിത്തത്തില്‍ മാറ്റം വരുത്തി നെറ്റ്ഫ്ലിക്സ്; പരസ്യനിരക്കുകൾ കുറയും

പരസ്യ വരുമാനത്തില്‍ ഇടിവ് വന്നതിന് പിന്നാലെ 'റവന്യു ഗ്യാരണ്ടി' സംബന്ധിച്ച കരാറുകളില്‍ മാറ്റം വരുത്താനുള്ള നടപടികളും കമ്പനി ആരംഭിച്ചു

author-image
ടെക് ഡസ്ക്
New Update
netflix

കലിഫോര്‍ണിയ: മൈക്രോസോഫ്റ്റുമായുള്ള പരസ്യ കരാർ പരിഷ്ക്കരിച്ച് നെറ്റ്ഫ്ലിക്സ്. ഇതോടെ പരസ്യ നിരക്കുകൾ കുറയ്ക്കാനുള്ള നടപടികളും കമ്പനി ആരംഭിച്ചു. കൂടുതല്‍ കസ്റ്റമേഴ്‌സിനെ ലഭിക്കുന്നതിന് വേണ്ടിയാണ് കമ്പനി പുത്തന്‍ നീക്കങ്ങള്‍ നടത്തുന്നത്.

Advertisment

കാഴ്ച്ചക്കാരുടെ എണ്ണം കുറയുന്നതിനാല്‍ പ്രതിമാസം 7 ഡോളര്‍ മാത്രം (ഏകദേശം 560 രൂപ) ഈടാക്കുന്ന പ്ലാന്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. ഏകദേശം 12 വിപണികളിലാണ് ഈ പ്ലാന്‍ അവതരിപ്പിച്ചത്. സെയില്‍സിന്‍റെയും ടെക്‌നോളജിയുടേയും പ്രവര്‍ത്തനങ്ങളില്‍ മൈക്രോസോഫ്റ്റ് പങ്കാളിയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പരസ്യ വരുമാനത്തില്‍ ഇടിവ് വന്നതിന് പിന്നാലെ 'റവന്യു ഗ്യാരണ്ടി' സംബന്ധിച്ച കരാറുകളില്‍ മാറ്റം വരുത്താനുള്ള നടപടികളും കമ്പനി ആരംഭിച്ചു. ആയിരം വ്യൂസിന് 39-45 ഡോളര്‍ വരെ (ഏകദേശം 3,100-3,600 രൂപ) നെറ്റ് ഫ്ളിക്സിന് നല്‍കാന്‍ തയാറാണെന്ന് ചില പരസ്യ ദാതാക്കള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Advertisment