Advertisment

തിരഞ്ഞെടുത്ത ഫോളോവർമാർക്കോ, സുഹൃത്തുക്കൾക്കോ മാത്രം കാണാനാകുന്ന രീതിയിൽ പ്രൈവറ്റ് പോസ്റ്റുകൾ ക്രിയേറ്റ് ചെയ്യാം; ഇനി ‘ഫ്ലിപ്സൈഡ്’ ഫീച്ചർ ഇൻസ്റ്റഗ്രാമിൽ

author-image
ടെക് ഡസ്ക്
New Update
Instagram.jpg

 ഇൻസ്റ്റഗ്രാമിൽ ഫ്ലിപ്സൈഡ് ഫീച്ചർ എത്തിയിരിക്കുകയാണ് .ഇനി  തിരഞ്ഞെടുത്ത ഫോളോവർമാർക്കോ, സുഹൃത്തുക്കൾക്കോ മാത്രം കാണാനാകുന്ന രീതിയിൽ പ്രൈവറ്റ് പോസ്റ്റുകൾ ക്രിയേറ്റ് ചെയ്യാൻ കഴിയും. 

പ്രൈവറ്റ് പോസ്റ്റുകൾക്കായി പ്രത്യേക സ്പെയ്സ് ക്രീയേറ്റ് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന സവിശേഷത. ഫോളോവേഴ്സ് ലിസ്റ്റിൽ ആർക്കൊക്കെ പോസ്റ്റുകൾ കാണാൻ സാധിക്കുമെന്നത് സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉപഭോക്താക്കൾക്ക് കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായി മാത്രമായി പോസ്റ്റുകൾ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ഏറെ ഉപകാരപ്രദമാകും.

Advertisment