മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് സ്വന്തമായ വെബ് സെര്‍ച്ച് ടൂള്‍ അവതരിപ്പിക്കാനൊരുങ്ങി ഓപ്പണ്‍ എഐ

author-image
ടെക് ഡസ്ക്
New Update
open ai web search.jpg

എ ഐ  രംഗത്ത് വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ഓപ്പണ്‍ എഐ. മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ കമ്പനി എഐ രംഗത്ത് സജീവമായ ഇടപെടലുകള്‍ നടത്തിവരികയാണ്. ഇപ്പോൾ ഇതാ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് ഓപ്പണ്‍ എഐ സ്വന്തമായ വെബ് സെര്‍ച്ച് ടൂള്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 

Advertisment

ഓപ്പണ്‍ എഐ സെര്‍ച്ച് രംഗത്ത് എതിരാളിയായ ഗൂഗിളിനോട് മത്സരിക്കുമെന്നും ഓപ്പണ്‍ എഐയുടെ എഐ വൈദഗ്ദ്യം അതില്‍ കമ്പനിയ്ക്ക് വലിയൊരു മുതല്‍കൂട്ടാവുമെന്നും ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചാറ്റ് ജിപിടി അവതരിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ ഓപ്പണ്‍ എഐ വെബ് സെര്‍ച്ച് മേഖലയില്‍ ഗൂഗിളിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഗൂഗിളും സെര്‍ച്ചില്‍ ഇതിനകം വിവിധ എഐ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചാറ്റ് ജിപിടിയുടെ പിന്‍ബലത്തില്‍ ഓപ്പണ്‍ എഐയുടെ സെര്‍ച്ച് ടൂളിന് അധികബലം ലഭിക്കും.

Advertisment