സാംസങ്ങിന്റെ പുതിയ പ്രീമിയം സ്മാര്‍ട്ട്ഫോണുകളായ ഗാലക്സി എസ് 24 സീരീസ് ഈ മാസം 24 മുതൽ കേരളത്തിൽ ലഭ്യമാകും. ലോകം കാത്തിരുന്ന പുത്തൻ സാങ്കേതിക സംവിധാനം അടങ്ങിയ എ ഐ ഫോണിന്റെ കേരളത്തിലെ ആദ്യ സ്റ്റോക്ക് ലഭിക്കുന്നത് സംസ്ഥാനത്തെ പ്രമുഖ സ്മാർട്ട് ഫോൺ ഡീലറായ ഒക്സിജൻ ഗ്രൂപ്പിന് ആണ്. ജനുവരി 23 അർദ്ധരാത്രി മുതൽ ഒക്സിജൻ ഷോറൂമുകളിൽ ഫോൺ ലഭ്യമാകും.
പുതിയ തലമുറയിലെ അത്യാധുനിക ഫോൺ ഒക്സിജനിലൂടെ നിങ്ങൾക്കും ആദ്യം സ്വന്തമാക്കാം. ഏറെ നാളുകൾക്കു മുൻപേ സാംസങ് എസ് 24ന്റെ പ്രീ ബുക്കിങ് ഒക്സിജൻ ആരംഭിച്ചിരുന്നു.
/sathyam/media/media_files/AXIVS6t8HI7Djgtl0O0U.jpg)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് എസ് 24 ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സംസാരിക്കാം എന്നതാണ് എഐ സംവിധാനങ്ങലുള്ള ഈ ഫോണിന്റെ പ്രധാന സാവിശേഷത.
/sathyam/media/media_files/g0mDahYTHw7wCtsHWDhv.jpg)
1. ലൈവ് ട്രാന്‍സ്ലേറ്റ്: സുഗമമായ ആശയവിനിമയം ഉറപ്പാക്കാന്‍ മൂന്ന് സംവിധാനങ്ങളാണ് ഫോണില്‍ ഒരുക്കിയിട്ടുള്ളത്. ലൈവ് ട്രാന്‍സ്ലേറ്റ് ആണ് ഇതിലൊന്ന്. ഇതുവഴി വോയ്സും ടെക്സ്റ്റുമെല്ലാം പരിഭാഷപ്പെടുത്താനാകും.
അതായത്, കോളുകള്‍ പരിഭാഷപ്പെടുത്തി അവരവരുടെ മാതൃഭാഷയിലാക്കാം. സെല്ലുലാര്‍ ഡാറ്റയുടെയോ വൈ ഫൈയുടെയോ സഹായമില്ലാതെയും ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്നതാണ് പ്രത്യേകതകളിലൊന്ന്.
/sathyam/media/media_files/o9LwWhbbzZFOGC9l7RQn.jpg)
2. ചാറ്റ് അസിസ്റ്റ്: മെസേജുകള്‍ക്കും മറ്റ് ആപ്ലിക്കേഷനുകള്‍ക്കുമായി ചാറ്റ് അസിസ്റ്റുണ്ട്. മനസ്സിലാകുന്ന ഭാഷയില്‍ ആശയവിനിമയത്തിന് പിന്തുണ നല്‍കുകയാണ് ചാറ്റ് അസിസ്റ്റ് ചെയ്യുന്നത്.
എ.ഐ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാംസങ് കീ ബോര്‍ഡ് വഴി ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളുടെ തര്‍ജമ സാധ്യമാകും. നിങ്ങള്‍ കാറില്‍ സഞ്ചരിക്കുകയാണെന്നിരിക്കട്ടെ. ഫോണില്‍ ലഭിച്ച സന്ദേശങ്ങള്‍ എന്താണെന്ന് അറിയാന്‍ ആന്‍ഡ്രോയ്ഡ് ഓട്ടോയുടെ പിന്തുണ ലഭിക്കും.
നമുക്ക് ലഭിച്ച സന്ദേശങ്ങളെന്തെന്ന് അറിയിക്കുന്നതിനൊപ്പം അവയ്ക്ക് അനുയോജ്യമായ മറുപടികള്‍ നിര്‍ദേശിക്കാനും ആന്‍ഡ്രോയ്ഡ് ഓട്ടോയ്ക്ക് കഴിയും.