കോട്ടയം : സ്മാര്‍ട്‌ഫോൺ പ്രേമികൾ കാത്തിരുന്ന ' സാംസങ് ഫോള്‍ഡ് 5 ' കേരള വിപണിയിലേക്ക്. സാംസങ് ഫോള്‍ഡ് 5 ന്റെ കേരളത്തിലെ ആദ്യ വില്‍പ്പന സിനിമാ താരവും ഓക്‌സിജന്‍ ബ്രാന്‍ഡ് അംബാസഡറുമായ ദുല്‍ഖര്‍ സല്‍മാനു ആദ്യ പ്രതി നൽകികൊണ്ട് ഓക്‌സിജന്‍ ഗ്രൂപ്പ് സി ഇ ഓ ഷിജോ കെ തോമസ് നിർവഹിച്ചു.
ഓക്‌സിജന്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍സ് പ്രവീണ്‍ പ്രകാശ്, സുനില്‍ വര്‍ഗീസ്, സെബാസ്റ്റ്യന്‍ തോമസ് എന്നിവര്‍ സംബന്ധിച്ചു.
/sathyam/media/media_files/ra65KkbcHXDZUjAUmwoS.jpg)
സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ ഫോണുകള്‍ ജൂലൈ 26-നാണ് ഇന്ത്യയിലും ആഗോള വിപണിയിലും പ്രഖ്യാപിച്ചത്. പുതിയ വാച്ചുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒപ്പമാണ് പുതിയ സാംസങ് ഫോള്‍ഡ് 5 , ഗാലക്‌സി ഫ്‌ളിപ്പ് 5 എന്നിവ പുറത്തിറക്കിയത്.
സാംസങ് ഫോള്‍ഡ് 5 പൂര്‍ണ്ണമായും പരന്നതാണ്. വലിയ സ്‌ക്രീനും, പ്രീമിയം ഡിസൈനും, മെച്ചപ്പെടുത്തിയ ഡ്യൂറബിലിറ്റിയുമാണ് ഇതിനുള്ളത്. ഇത് ഇപ്പോള്‍ ഐസി ബ്ലൂ, ഫാന്റം ബ്ലാക്ക്, ക്രീം എന്നീ കളറുകളില്‍ ലഭ്യമാണ്.
പ്രകടനത്തെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ഗാലക്‌സി ഫ്‌ളിപ്പ് 5 നല്‍കുന്നതെന്ന് ആദ്യ വില്‍പ്പന നിർവഹിച്ച ഷിജോ കെ തോമസ് പറഞ്ഞു.