ബഹിരാകാശ യാത്രിക സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. ദശാബ്ദങ്ങള്‍ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു ചരിത്രം കുറിച്ചാണ് സുനി ത വില്യംസ് പടിയിറങ്ങുന്നത്

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ച വനിതകളില്‍ ഒരാളായ സുനിത വില്യംസ്, രണ്ട് തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചിട്ടുണ്ട്.

author-image
ടെക് ഡസ്ക്
New Update
sunitha-williams

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും പ്രശസ്തരായ ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. 

Advertisment

ദശാബ്ദങ്ങള്‍ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു ചരിത്രം കുറിച്ചാണ് സുനി ത വില്യംസ് പടിയിറങ്ങുന്നത്.

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ച വനിതകളില്‍ ഒരാളായ സുനിത വില്യംസ്, രണ്ട് തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചിട്ടുണ്ട്. ബഹിരാകാശത്ത് 608 ദിവസമാണ് സുനിത വില്യംസ് ചിവലഴിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ തവണ ബഹിരാകാശ നടത്തം (സ്‌പേസ് വാക്ക്) നടത്തിയ വനിത എന്ന റെക്കോര്‍ഡും ദീര്‍ഘകാലം സുനിത വില്യംസിന് സ്വന്തമായിരുന്നു.

ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്, ബഹിരാകാശ നേട്ടങ്ങളിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക്
പ്രചോദനമായിരുന്നു.

1998ലാണ് സുനിത വില്യംസ് നാസയില്‍ ചേര്‍ന്നത്. നാസയില്‍ ടെസ്റ്റ് പൈലറ്റ് എന്ന നിലയില്‍ തന്റെ കരിയര്‍ ആരംഭിച്ച അവര്‍ പിന്നീട് ബഹിരാകാശ യാത്രികരുടെ സംഘത്തില്‍ അംഗമാവുകയും നിര്‍ണ്ണായകമായ പല ദൗത്യങ്ങളിലും പങ്കാളിയാവുകയും ചെയ്തു.


തന്റെ കരിയറില്‍ ഉടനീളം നല്‍കിയ പിന്തുണയ്ക്ക് നാസയോടും സഹപ്രവര്‍ത്തകരോടും ലോകമെമ്പാടുമുള്ള ആരാധകരോടും നന്ദി പറഞ്ഞാണ് സുനിത വില്യംസ് വിരമിക്കന്‍ പ്രഖ്യാപനം അറിയിച്ചത്. 

പുതിയ തലമുറ കൂടുതല്‍ വലിയ ലക്ഷ്യങ്ങളുമായി മുന്നോട്ട് വരണമെന്നാണ് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചത്.

സുനിത വില്യംസ് വിരമിച്ചെങ്കിലും, ഭാവിയില്‍ നാസയുടെ മറ്റ് ഉപദേശക സമിതികളിലോ വിദ്യാഭ്യാസ മേഖലയിലോ അവരുടെ സേവനം ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.

 ബഹിരാകാശത്തെ ഇന്ത്യന്‍ കരുത്തിന്റെ പ്രതീകമായിരുന്ന അവര്‍ക്ക് ലോകമെമ്പാടും നിന്ന് ആശംസകള്‍ പ്രവഹിക്കുകയാണ്.

Advertisment