നിസ്സാന്‍ പുതിയ വെബ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു

New Update
333

കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പുതിയ വെബ് പ്ലാറ്റ്ഫോമായ നിസ്സാന്‍ വണ്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് കാറുകളെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം, ടെസ്റ്റ് ഡ്രൈവ് ബുക്കിംഗ്, കാര്‍ തിരഞ്ഞെടുക്കല്‍, കാര്‍ ബുക്കിംഗ് തുടങ്ങി നിരവധി സേവനങ്ങള്‍ നിസ്സാന്‍ വണ്ണില്‍ ലഭ്യമാണ്.

Advertisment

ഒരു ലക്ഷം നിസാന്‍ മാഗ്‌നെറ്റ് വിറ്റഴിച്ചതിന്റെ ഭാഗമായാണ് നിസ്സാന്‍ വണ്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം നിസാന്‍ നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി റഫര്‍ ആന്‍ഡ് ഏണ്‍ പ്രോഗ്രാമും അവതരിപ്പിച്ചു. സുഹൃത്തുക്കളെ റഫര്‍ ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് റിഡീം ചെയ്യാവുന്ന പോയിന്റുകളും വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും നേടാനും കഴിയും.

ഈ നൂതനമായ വെബ് പ്ലാറ്റ്‌ഫോം കസ്റ്റമര്‍ ഫസ്റ്റ് എന്നതില്‍ ഊന്നല്‍ നല്‍കി ഉപഭോക്താക്കള്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കുന്നുവെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ ഡയറക്ടര്‍ മോഹന്‍ വില്‍സണ്‍ പറഞ്ഞു.

Advertisment