സ്വന്തം സെർച് എൻജിനുമായി ഓപൺഎ.ഐ

author-image
ടെക് ഡസ്ക്
New Update
h

എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ പലരും ഒരു സെർച് എൻജിന് സമാനമായി ഉപയോഗിക്കുന്നുണ്ട്. സ്വന്തം സെർച് എൻജിനുമായി വരുമ്പോൾ ഗൂഗിളിൽ നിന്ന് വ്യത്യസ്തമായി എന്തായിരിക്കും ഓപൺഎ.ഐ കൊണ്ടുവരികയെന്ന ആകാംക്ഷയിലാണ് ടെക് ലോകം. അതേസമയം, ചാറ്റ്ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷനൊപ്പമായിരിക്കാം ഓപണ്‍എഐ സെര്‍ച്ച് ഫീച്ചര്‍ കൊണ്ടുവരിക. കഴിഞ്ഞ ദിവസമായിരുന്നു ഓപൺഎ.ഐ ടെക്സ്റ്റ് ടു വീഡിയോ ഡിഫ്യൂഷന്‍ ടൂളായ ‘സോറ’ അവതരിപ്പിച്ചത്.

Advertisment

മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എൻജിനില്‍ ഇതിനകം ചാറ്റ് ജിപിടി സേവനം ലഭ്യമാണ്. ഗൂഗിളും അവരുടെ സെര്‍ച്ച് ആപ്പിൽ ഇതിനകം വിവിധ എഐ ഫീച്ചറുകള്‍ കൊണ്ടുവന്നിട്ടുണ്ട്. സെർച് എൻജിൻ മേഖലയിൽ നിലവിൽ ഗൂഗിളുമായി അൽപമെങ്കിലും മത്സരിക്കുന്നത് ബിങ് മാത്രമാണ്. ഓപൺഎ.ഐയും ഒപ്പം കൂടുന്നതോടെ മത്സരം കടുത്തേക്കും.

Advertisment