/sathyam/media/media_files/2025/06/15/ajn6Lcg3FwS6Pi7Nhnps.jpg)
ന്യൂയോർക്ക്: ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം കാരണം 8 വർഷത്തെ ജോലി രാജിവെച്ചതായി കമ്പനിയുടെ യൂറോപ്യൻ എനർജി ട്രേഡിംഗ് അൽഗോരിതങ്ങളുടെ ചുമതലയുള്ള ടെസ്‌ല എഞ്ചിനീയർ പറഞ്ഞു. ടെസ്‌ലയുടെ ഓട്ടോബിഡർ പ്ലാറ്റ്‌ഫോമിൽ ജോലി ചെയ്തിരുന്ന ജോർജിയോ ബാലെസ്ട്രിയേരി, ലിങ്ക്ഡ്ഇനിലെ വ്യാഴാഴ്ചത്തെ ഒരു പോസ്റ്റിൽ, എട്ട് വർഷത്തിന് ശേഷം താൻ കമ്പനി വിടുകയാണെന്ന് അറിയിക്കുകയായിരുന്നു. "ഇലോൺ ടെസ്‌ലയുടെ ദൗത്യത്തിനും , നിരവധി രാജ്യങ്ങളിലെ ജനാധിപത്യ സംവിധാനങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിവച്ചിട്ടുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു.
പൊതുജനങ്ങളോട് കള്ളം പറയുക, പൊതു വ്യവഹാരങ്ങളിൽ കൃത്രിമം കാണിക്കുക, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുക, എണ്ണ, വാതക വ്യവസായവുമായി യോജിക്കുന്ന കാലാവസ്ഥാ വ്യതിയാന നിഷേധികളെയും രാഷ്ട്രീയ ശക്തികളെയും പിന്തുണയ്ക്കുക എന്നിവയാണ് മസ്ക് ചെയ്തുവന്നിരുന്നതെന്നും ബാലെസ്ട്രിയേരി പറഞ്ഞു.