സോഷ്യൽ മീഡിയ വഴി ഇത്തരം ഫോട്ടോകൾ ഇടുന്നവർ ഇനി ശ്രദ്ധിക്കുക, ഇല്ലെങ്കിൽ കേസ് വരും

author-image
ടെക് ഡസ്ക്
New Update
കുവൈറ്റിലെ സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ എണ്ണം 3.9 മില്യന്‍ കടന്നു


സോഷ്യൽ മീഡിയ വഴി എ.ഐ നിർമിത ഫോട്ടോകൾ   പോസ്റ്റ് ചെയ്ത്   ലൈക്ക് തേടുന്നവർക്ക് തിരിച്ചടിയാകാൻ മെറ്റയുടെ പുതിയ തീരുമാനം. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്ന എ.ഐ നിർമിത ഇമേജുകളെ തിരിച്ചറിയാൻ പ്രത്യേകം ലേബൽ ചെയ്യുമെന്നാണ്  മെറ്റ അറിയിച്ചിരിക്കുന്നത്. 

Advertisment

എ ഐ  ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വര്ധിക്കുന്നതിലൂടെയാണ് മെറ്റ ഇങ്ങനൊരു തീരുമാനം എടുത്തത്. നിർമിതബുദ്ധിയുടെ ഇടപെടൽ സാങ്കേതിക മേഖലയിൽ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ യാഥാർഥ്യവും നിർമിതവും വേർതിരിച്ചറിയാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് എ.ഐ ചിത്രങ്ങളെ ലേബൽ ചെയ്യാനുള്ള തീരുമാനമെന്ന് മെറ്റ പറഞ്ഞു. 

ടെക് മേഖലയിലെ മറ്റ് പങ്കാളികളുമായും ഇക്കാര്യത്തിൽ സഹകരിച്ച് പ്രവർത്തിക്കും. എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ് ഫേക് ചിത്രങ്ങളും വിഡിയോകളും പ്രചരിക്കുന്നത് സ്വകാര്യതക്ക് തന്നെ ഭീഷണിയാകുന്ന നിരവധി സന്ദർഭങ്ങൾ സമീപകാലത്തുണ്ടായിട്ടുണ്ട്.

Advertisment