കേരളത്തില്‍ ഏറ്റവും മികച്ച 4ജി വീഡിയോ അനുഭവം ലഭ്യമാക്കി വിഐ , 4ജി നെറ്റ്വര്‍ക്ക് എക്സ്പീരിയന്‍സ് റിപ്പോര്‍ട്ട്

New Update
വി ആപ്പിലൂടെ റീചാര്‍ജ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് 5ജിബി അധിക ഡാറ്റ നേടാം

കൊച്ചി: ഓപ്പണ്‍സിഗ്നലിന്‍റെ 2024 നവംബര്‍ 4ജി നെറ്റ്വര്‍ക്ക് എക്സ്പീരിയന്‍സ് റിപ്പോര്‍ട്ട് പ്രകാരം പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ (വി) കേരളത്തില്‍  ഏറ്റവും മികച്ച 4ജി വീഡിയോ അനുഭവം ലഭ്യമാക്കുന്നതായി കണ്ടെത്തി.

Advertisment

4ജി സ്മാര്‍ട്ട്ഫോണ്‍  ഉപയോക്താക്കളുടെ 4ജി അനുഭവം പരിശോധിച്ചതിന്‍റെ വെളിച്ചത്തിലാണ് ഈ റിപ്പോര്‍ട്ട്.


 

കേരളത്തില്‍  വിയുടെ മികച്ച  നെറ്റ്വര്‍ക്ക് വര്‍ദ്ധന,  ഡിജിറ്റല്‍ അനുഭവങ്ങളും കണക്റ്റിവിറ്റിയും നല്‍കുന്നതിനുള്ള പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നത്.


ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും മികച്ച 4ജി വീഡിയോ, മികച്ച 4ജി ഡൗണ്‍ലോഡ്, അപ്ലോഡ് വേഗത തുടങ്ങിയ എല്ലാ  വിഭാഗങ്ങളിലും വി ഉപയോക്താക്കള്‍ക്ക് മികച്ച 4ജി അനുഭവം ലഭ്യമാക്കുന്നു.


 

കേരളത്തില്‍ നെറ്റ്വര്‍ക്ക് പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള വിയുടെ  തുടര്‍ച്ചയായ പരിശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ടിലെ ഈ കണ്ടെത്തലുകള്‍.

Advertisment