വാഷിങ്‌ടൺ: ചാറ്റ് ജിപിടി നിശ്ചലമായി. ഉപയോക്താക്കളായ ലക്ഷണക്കക്കിനാളുകൾക്ക് സേവനങ്ങൾ മുടങ്ങി.
ബാഡ് ഗേറ്റ് വേ എന്ന മറുപടിയാണ് ചാറ്റ് ജിപിടിയുടെ യുആർഎല്ലിൽ കയറുമ്പോൾ ലഭിക്കുന്നത്. ഇതോടെ ആപ്പിന്റെ ചാറ്റ് സേവനങ്ങളടക്കം മുടങ്ങി.
വിഷയത്തിൽ ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പൺ എഐയോ ഔദ്യോഗികമായി പ്രതികരിച്ചില്ല.
വ്യാഴാഴ്‌ച രാത്രിയോടെ ചിലയിടങ്ങളിൽ സേവനം ലഭ്യമായിത്തുടങ്ങി. ഇതിനുമുൻപും ചാറ്റ്‌ജിപിടി സേവനങ്ങൾ നിലച്ചിരുന്നു.