Advertisment

വാട്സ് ആപ്പിൽ ഇനി മുതൽ ക്യാപ്‌ഷനും എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

നിലവിൽ ഉപയോക്താക്കൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ മാത്രമേ എഡിറ്റ് ചെയ്യാനാകൂ.

author-image
ടെക് ഡസ്ക്
New Update
whatsapp-1.jpg

വാട്സ് ആപ്പിൽ ഇനി മുതൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. അയച്ച ഫോട്ടോകൾ, വീഡിയോകൾ, GIF-കൾ, ഡോക്യുമെന്റുകൾ എന്നിവയുടെ ക്യാപ്‌ഷൻ എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവിൽ ഉപയോക്താക്കൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ മാത്രമേ എഡിറ്റ് ചെയ്യാനാകൂ. എന്നാൽ എഡിറ്റിംഗ് ഫീച്ചർ അടിക്കുറിപ്പുകളിലേക്കും വ്യാപിപ്പിക്കുന്നതായുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ് എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

Advertisment

വാട്സ്ആപ്പിന്റെ എഡിറ്റ് മെസേജ് ഫീച്ചറിന് സമാനമാണ് പുതിയ ഫീച്ചറും. ഒരു ഫോട്ടോയോ വീഡിയോയോ അയച്ച് 15 മിനിറ്റിനുള്ളിൽ മീഡിയ ക്യാപ്‌ഷൻ എഡിറ്റ് ചെയ്യാൻ സാധിക്കും. ഉപയോക്താക്കൾ അപ്‌ഡേറ്റ് ചെയ്‌ത ക്യാപ്ഷനോടെ ഇനി ഫോട്ടോകളോ വീഡിയോകളോ GIF-കളോ ഡോക്യുമെന്റുകളോ വീണ്ടും അയയ്‌ക്കേണ്ട ആവശ്യവുമില്ല. സന്ദേശത്തിൽ ടാപ്പ് ചെയ്‌ത് ‘എഡിറ്റ്’ ബട്ടണിൽ ടാപ്പ് ചെയ്താൽ ഇത് എഡിറ്റ്

ചെയ്യാൻ കഴിയു..

കഴിഞ്ഞ ആഴ്ച iOS-നുള്ള വാട്സ്ആപ്പിന്റെ പതിപ്പിൽ ‘എഡിറ്റ് മീഡിയ ക്യാപ്‌ഷൻ’ ഫീച്ചർ വന്നിരുന്നു. എന്നാൽ പലർക്കും അത് ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല. വാട്സ്ആപ്പ് ഡെവലപ്പർമാർ ഇത് വരും ആഴ്ചകളിൽ പുറത്തിറക്കും എന്നാണ് സൂചന.

ഇത് കൂടാതെ വാട്സ്ആപ്പ് വേറെയും ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. എച്ച്‌ഡിയിൽ ചിത്രങ്ങൾ അയയ്‌ക്കാനുള്ള ഫീച്ചർ, പുതിയ എഐ-പവർ സ്റ്റിക്കർ ജനറേഷൻ ടൂൾ, ഫോൺ സ്‌ക്രീൻ മറ്റുള്ളവരുമായി പങ്കിടാനുള്ള ഓപ്ഷൻ, ഒന്നിലധികം അക്കൗണ്ടുകൾക്കുള്ള സപ്പോർട്ട് എന്നിങ്ങനെയാണ് പുതിയ ഫീച്ചറുകൾ.

whatsapp
Advertisment