വ്യാജ ഫോട്ടോകൾ തിരിച്ചറിയുന്നതിനും തെറ്റായ വിവരങ്ങൾക്കെതിരെ പോരാടുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ റിവേഴ്സ് ഇമേജ് സെർച്ച് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ്
ഇത് ഉപയോക്താക്കളെ വേഗത്തിൽ ഗൂഗിളിലേക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും ആപ്പിൽ നിന്ന് നേരിട്ട് അവയുടെ ആധികാരികത പരിശോധിക്കാനും പ്രാപ്‌തമാക്കുന്നു.
വാട്ട്‌സ്ആപ്പിനുള്ളിൽ തന്നെ ഫീച്ചർ ലഭ്യമാകും എന്നതിനാൽ തന്നെ പുതിയ ഫീച്ചർ എത്തുന്നതിലൂടെ റിവേഴ്സ് സെർച്ച് ചെയ്യുന്നതിനായി ചിത്രം ഡൗൺലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.
റിവേഴ്സ് ഇമേജ് സെർച്ചിങ് പൂർണമായും ഗൂഗിൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ തന്നെ ചിത്രത്തിൻ്റെ ഉള്ളടക്കങ്ങളിലേക്ക് വാട്ട്‌സ്ആപ്പിന് ആക്‌സസ് ഉണ്ടായിരിക്കുകയില്ല.