വാട്സ്ആപ്പിൽ ഏറ്റവും ജനപ്രിയമായ ഒരു ഫിച്ചറാണ് വോയിസ് കോൾ. സംവിധാനം. ദിവസവും അത് അതുപയോഗിക്കുന്നവർ ഏറെയാണ്. സ്ഥിരമായി വാട്സ്ആപ്പ് കോളിങ് സംവിധാനം ഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാകുന്ന ഒരു ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ് .
വാട്സ്ആപ്പിൽ നിങ്ങൾ സ്ഥിരമായി വിളിക്കുന്ന കോൺടാക്ടുകളെ ‘ഫേവറൈറ്റായി’ സജ്ജീകരിക്കാനുള്ള ഓപ്ഷനാണ് പരീക്ഷിക്കുന്നത്. കോൺടാക്‌റ്റ് ലിസ്റ്റിൽ ചുറ്റിക്കറങ്ങുന്നതിന് പകരം ഒറ്റ ടാപ്പിലൂടെ ഏറ്റവും ഇഷ്ടപ്പെടുന്നവരെ കോൾ ചെയ്യാം.
ചുവടെയുള്ള സ്ക്രീൻഷോട്ടിൽ കാണുന്നത് പോലെ, നിങ്ങൾക്ക് കോൺടാക്റ്റുകൾ തിരയാനും നിങ്ങളുടെ ഫേവറൈറ്റ് ലിസ്റ്റിൽ അവരുടെ പേരുകൾ ചേർക്കാനും കഴിയും. അങ്ങനെ സെറ്റ് ചെയ്യുന്ന കോൺടാക്റ്റുകൾ കോൾസ് ടാബിൻ്റെ മുകളിൽ ദൃശ്യമാകും. അതിൽ ടാപ് ചെയ്ത് നേരിട്ട് അവരെ കോൾ ചെയ്യാം.