മസ്‌കിന്റെ മാസ്റ്റര്‍ പ്ലാന്‍; 'എക്‌സി'ല്‍ ഇനി തൊഴിലും തിരയാം ! ലിങ്ക്ഡ്ഇന്നിന്റെ പുതിയ എതിരാളി ?

ഏകദേശം 1 ദശലക്ഷം കമ്പനികൾ ഇതിനകം തന്നെ പ്ലാറ്റ്‌ഫോമിൽ തൊഴിൽ ലിസ്റ്റിംഗുകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ മാസം എക്‌സ് വെളിപ്പെടുത്തി

author-image
ടെക് ഡസ്ക്
New Update
x linkedin

തൊഴിലന്വേഷണത്തിനുള്ള സൗകര്യം അവതരിപ്പിച്ച്‌ 'എക്‌സ്'. ലിങ്ക്ഡ്ഇൻ, നൗക്രി, ഇൻഡീഡ് എന്നിവയിലെ പോലെ ഉപയോക്താക്കള്‍ക്ക് എക്‌സിലും തൊഴിലവസരം തിരയാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്. എക്‌സിനെ എല്ലാമടങ്ങിയ ആപ്ലിക്കേഷനാക്കുന്നതിനുള്ള എലോണ്‍ മസ്‌കിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ പദ്ധതിയും.

Advertisment

പുതിയ തൊഴിൽ തിരയൽ ഫീച്ചർ 'ഫിൽട്ടറു'കൾ വഴി പ്ലാറ്റ്‌ഫോമിലേക്ക് ചേർത്തു. എക്‌സ് ഉപയോക്താക്കൾക്ക് നിരവധി ഓർഗനൈസേഷനുകൾ പോസ്റ്റ് ചെയ്യുന്ന തൊഴിൽ അവസരങ്ങൾക്കായി ഫിൽട്ടറുകൾ ഉപയോഗിക്കാം.

വെബ് ഡെവലപ്പർ നിമ ഓവ്ജിയാണ് ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഓവ്ജിയുടെ പോസ്റ്റ് മസ്‌ക് തന്നെ പിന്നീട് റീഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഏകദേശം 1 ദശലക്ഷം കമ്പനികൾ ഇതിനകം തന്നെ പ്ലാറ്റ്‌ഫോമിൽ തൊഴിൽ ലിസ്റ്റിംഗുകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ മാസം എക്‌സ് വെളിപ്പെടുത്തി. ഏറ്റവും വലിയ തൊഴിൽ തിരയൽ, നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ലിങ്ക്ഡ്ഇനുമായുള്ള എക്‌സിന്റെ മത്സരത്തിനുള്ള സാധ്യതയാണ് ഇതിലൂടെ ഉരുത്തിരിയുന്നത്.

Advertisment