കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യൻ ക്രിയേറ്റർമാർക്കും, കലാകാരന്മാർക്കും, മീഡിയ കമ്പനികൾക്കുമായി യൂട്യൂബ് നൽകിയത് 21,000 കോടിയിലധികം രൂപ

ഈ വർഷം മെയ് മാസത്തിൽ നടന്ന ഒരു പരിപാടിയിൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് ലഭിച്ച പേയ്‌മെന്റുകളെക്കുറിച്ച് യൂട്യൂബ് സിഇഒ നീൽ മോഹൻ

author-image
ടെക് ഡസ്ക്
Updated On
New Update
youtube ban

ന്യൂഡൽഹി:  യൂട്യൂബിന്റെയും ഇന്ത്യൻ കണ്ടന്റ് സ്രഷ്ടാക്കളുടെയും ജനപ്രീതി രഹസ്യമല്ല. ഇന്ന് പലർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുണ്ട്.

Advertisment

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യൻ കണ്ടന്റ് സ്രഷ്ടാക്കൾക്ക് യൂട്യൂബ് നൽകിയത് 21,000 കോടി രൂപയാണെന്ന് റിപ്പോർട്ടുണ്ട്. ഈ വർഷം മെയ് മാസത്തിൽ നടന്ന ഒരു പരിപാടിയിൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് ലഭിച്ച പേയ്‌മെന്റുകളെക്കുറിച്ച് യൂട്യൂബ് സിഇഒ നീൽ മോഹൻ സംസാരിച്ചിരുന്നു

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യൻ ക്രിയേറ്റർമാർക്കും, കലാകാരന്മാർക്കും, മീഡിയ കമ്പനികൾക്കുമായി 21,000 കോടിയിലധികം രൂപ നൽകിയിട്ടുണ്ടെന്ന് മോഹൻ പറഞ്ഞു.

 കഴിഞ്ഞ വർഷം ഇന്ത്യയിൽ 10 കോടി ചാനലുകൾ ഉണ്ടായെന്നും അതിൽ 15,000 ക്രിയേറ്റർമാർ 10 ലക്ഷം സബ്‌സ്‌ക്രൈബർമാരുടെ എണ്ണം മറികടന്നു എന്നുമാണ് ഇന്ത്യക്കാർക്കിടയിൽ യൂട്യൂബിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയെക്കുറിച്ച് നീൽ പറഞ്ഞത്.

Advertisment