ടെക്നോ പോപ്8 ജനുവരി 3ന് അവതരിപ്പിക്കും

New Update
33

കൊച്ചി: ആഗോള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ പോപ്8 2024 ജനുവരി 3ന് വിപണിയില്‍ അവതരിപ്പിക്കും. സെഗ്മെന്‍റിലെ ഏറ്റവും വേഗതയേറിയ 8ജിബി റാം സ്മാര്‍ട്ട്ഫോണ്‍ എന്ന സവിശേഷതയുമായാണ് പുതിയ മോഡല്‍ എത്തുന്നത്. ആമസോണ്‍ നോട്ടിഫൈ പേജിലൂടെ ഉപഭോക്താക്കള്‍ക്ക് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ അനുഭവം തിരുത്തിയെഴുതുന്ന ഈ സ്മാര്‍ട്ട്ഫോണിന്‍റെ വിശദാംശങ്ങള്‍ അറിയാനാവും.

Advertisment

എന്‍ട്രി ലെവല്‍ ഉപയോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഫീച്ചറുകള്‍ ലഭ്യമാക്കുന്നതാണ് ടെക്നോ പോപ് സീരീസ്. വേഗത്തിലുള്ള 8ജിബി (4ജിബി+4ജിബി) റാം, 64ജിബി സ്റ്റോറേജുമാണ് ടെക്നോ പോപ്8ന്‍റെ ഏറ്റവും വലിയ സവിശേഷത. ബെഞ്ച്മാര്‍ക്കിങ് രംഗത്തെ അതികായരായ ആന്‍ടുടുവിന്‍റെ സ്കോറിങ് പ്രകാരം ഈ സെഗ്മെന്‍റിലെ ഏറ്റവും വേഗതയേറിയ 8ജിബി റാം സ്മാര്‍ട്ട്ഫോണ്‍ കൂടിയാണ് ടെക്നോ പോപ്8. അത്യാധുനിക 90ഹേര്‍ട്സ് ഡോട്ട് ഇന്‍ ഡിസ്പ്ലേയാണ് ഫോണിന്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച മോഡല്‍ കൂടിയാണിത്.

Advertisment