New Update
/sathyam/media/media_files/2yvk2PRRtKv3CkKcsMuB.jpg)
കൊച്ചി: സാംസങ് പുതുതലമുറ എക്സ്റ്റേണൽ സ്റ്റോറേജ് ഡിവൈസ് ആയ പോർട്ടബിൾ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് (എസ് എസ് ഡി) ടി9 പുറത്തിറക്കി. 4ടിബി വരെ സ്റ്റോറേജ്, അതിവേഗ ഡാറ്റ ട്രാൻസ്‌ഫർ, ഉയർന്ന മെമ്മറി, സുസ്ഥിരത, ഉപയോഗക്ഷമത, സൗകര്യപ്രദമായ ഡിസൈൻ എന്നിവ എസ് എസ് ഡി ടി9ന്റെ പ്രത്യേകതകളാണ്.
Advertisment
ടി9ലെ 3.2 ജനറേഷൻ 2x2 യു എസ് ബി സെക്കൻഡിൽ 2000 എംബിവരെ കാര്യക്ഷമതനൽകുന്നു. അഞ്ചുവർഷത്തെ ലിമിറ്റഡ് വാറന്റി ലഭ്യമാണ്. 12,799 രൂപ മുതലാണ് വില.
ഉയർന്ന തോതിൽ ഡാറ്റ മാനേജ്‌മെന്റ് ആവശ്യമായപ്രൊഫഷണലുകൾക്ക് ഏറെ പ്രയോജനകരമാണ് എസ് എസ് ഡി ടി9 എന്നു സാംസങ് ഇന്ത്യ കൺസ്യൂമർ ഇലക്ട്രോണിക്‌സ് എന്റർപ്രൈസ് ബിസിനസ് വൈസ് പ്രസിഡന്റ് പുനീത് സേഥി പറഞ്ഞു.