വി എക്സ്ക്ലൂസീവ് സ്വാതന്ത്ര്യദിന ഓഫറുകള്‍ പ്രഖ്യാപിച്ചു

New Update
വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ ‘വിമന്‍ ഓഫ് വണ്ടര്‍’ പ്രകാശനം ചെയ്തു

കൊച്ചി:  മുന്‍നിര ടെലികോം സേവനദാതാവായ വി സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ആഗസ്റ്റ് 12 മുതല്‍ 18 വരെ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.  വി ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ നേടാം. ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ഇതോടൊപ്പം ലഭിക്കും.

Advertisment

199 രൂപയ്ക്ക് മുകളിലുള്ള എല്ലാ അണ്‍ലിമിറ്റഡ് ഡാറ്റാ റീചാര്‍ജുകളിലും 50ജിബി വരെ അധിക ഡാറ്റ ആനുകൂല്യം ഉറപ്പുനല്‍കുന്നു. 1449 രൂപ, 3099 രൂപ റീചാര്‍ജ് പായ്ക്കുകളില്‍ 50 രൂപയും 75 രൂപയും വീതം തല്‍ക്ഷണ ഇളവ് ലഭിക്കും.

വി ആപ്പില്‍ മാത്രമായി സ്പിന്‍ ദി വീല്‍ മല്‍സരവും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലേയും വിജയിക്ക് 3099 രൂപയുടെ കോംപ്ലിമെന്‍ററി റീചാര്‍ജ് പായ്ക്ക് ഒരു വര്‍ഷ കാലാവധിയോടെ ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും ഇതോടൊപ്പമുണ്ടാകും. ഈ ഓഫറുകള്‍ വി ആപ്പില്‍ മാത്രമേ ലഭ്യമാകൂ.

Advertisment