/sathyam/media/media_files/o9lt4srST7gbjPJaAtG7.jpg)
തട്ടിപ്പ് കോളുകൾ തടയാനും വിളിക്കുന്ന യഥാർഥ വ്യക്തിയെ മനസിലാക്കുന്നതിനുമായി ട്രൂകോളറിനെ വെല്ലുന്ന പുതിയ സംവിധാനവുമായി ടെലികോം മന്ത്രാലയം. ഈ പുതിയ ഫീച്ചറിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അംഗീകാരം നൽകി.
കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) എന്നറിയപ്പെടുന്ന ഈ ഫീച്ചർ പ്രവർത്തനക്ഷമമാകുന്നതോടെ കോൾ വരുമ്പോൾ നമ്പറിനൊപ്പം വിളിക്കുന്നയാളുടെ ഔദ്യോഗിക പേര് കൂടി നമ്മുടെ സ്ക്രീനിൽ കാണിക്കും. ഇൻകമിംഗ് കോളുകളിൽ സുതാര്യത ഉറപ്പുവരുത്താനും രാജ്യത്ത് ഡിജിറ്റൽ ആശയവിനിമയത്തിലുള്ള വിശ്വാസം വർധിപ്പിക്കാനുമാണ് ടെലികോം വകുപ്പിൻ്റെ പുതിയ ഇടപെടൽ.
ഈ ഫീച്ചറിൽ ഉപയോക്താവ് മൊബൈൽ സിം എടുക്കുമ്പോൾ നൽകിയ ഐഡി പ്രൂഫിലെ പേരാണ് കോളർ ഐഡിയായി സ്ക്രീനിൽ തെളിയുക. രാജ്യത്തുടനീളമുള്ള എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാക്കുമെന്ന് ട്രായ് അറിയിച്ചു.
സിം വെരിഫിക്കേഷൻ സമയത്ത് ടെലികോം ഓപ്പറേറ്ററുടെ ഔദ്യോഗിക സബ്സ്ക്രൈബർ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പേര് നേരിട്ട് ലഭിക്കുന്ന രീതിയിലാണ് സിഎൻഎപി തയ്യാറാക്കുന്നത്. എന്നാൽ ഫീച്ചർ ആവശ്യമില്ലാത്തവർക്ക് തങ്ങളുടെ സേവനദാതാവിനെ ബന്ധപ്പെട്ട് അത് റദ്ദ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us