Advertisment

ബഹിരാകാശത്തെ മാലിന്യങ്ങൾ പിടിച്ചെടുക്കാൻ യന്ത്രക്കൈ പരീക്ഷിച്ച് ഐ.എസ്.ആ‌ർ.ഒ

ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ഉപഗ്രഹ ഭാഗങ്ങളടക്കമുള്ള മാലിന്യം പിടിച്ചെടുക്കാൻ കെൽപ്പുള്ള റോബോട്ടാണിത്.

New Update
ROBOTIC ARM ISRO

തിരുവനന്തപുരം: ബഹിരാകാശത്തെ മാലിന്യങ്ങൾ പിടിച്ചെടുക്കാൻ യന്ത്രക്കൈ പരീക്ഷിച്ച് ഐ.എസ്.ആ‌ർ.ഒ. തിരുവനന്തപുരം വി.എസ്.എസ്.സി വികസിപ്പിച്ച യന്ത്രകൈ (റോബോട്ടിക് ആം) പ്രവർത്തിപ്പിക്കുന്നതിന്‍റെ വിഡിയോ ഐ.എസ്.ആർ.ഒ എക്സിൽ പങ്കുവെച്ചു.

Advertisment

ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ഉപഗ്രഹ ഭാഗങ്ങളടക്കമുള്ള മാലിന്യം പിടിച്ചെടുക്കാൻ കെൽപ്പുള്ള റോബോട്ടാണിത്.

ഭാവിയിൽ ബഹിരാകാശത്ത് വച്ച് തന്നെ  ഉപഗ്രഹങ്ങളിൽ വീണ്ടും ഇന്ധനം നിറയ്ക്കുന്നത് അടക്കമുള്ള പരീക്ഷണങ്ങൾക്കും ഈ യന്ത്രക്കൈ പ്രയോജനപ്പെടും. 

സ്പേഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എൽവി സി 60 റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഒരു താൽക്കാലിക ഉപഗ്രഹമായി ബഹിരാകാശത്ത് നിലനിർത്തിയിട്ടുണ്ട്.

അതിൽ വച്ചായിരുന്നു ഈ റോബോട്ടിന്റെ പരീക്ഷണവും. തിരുവനന്തപുരം ഐഐഎസ്‍യു നിർമ്മിച്ച നടക്കും റോബോട്ടിന്റെ പരീക്ഷണവും ഇതിൽ വച്ചായിരുന്നു.

Advertisment