ഇനി ഐഓഎസിൽ നിന്ന് ആൻഡ്രോയിഡിലേക്ക് ഒറ്റ ക്ലിക്കിൽ ഡാറ്റ ട്രാൻസ്ഫർ ചെയ്യാം

author-image
ടെക് ഡസ്ക്
New Update
Connected-via-OTG-Cable-1024x652

ആൻഡ്രോയിഡിൽ നിന്ന് ഐ ഫോണിലേക്കും, തിരിച്ചും ഡാറ്റ ട്രാൻസ്ഫർ ചെയ്യാൻ ഇനി എളുപ്പം. ആൻഡ്രോയിഡിൽ നിന്ന് ഐഓഎസിലേക്കും തിരിച്ചും മാറുന്ന ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ഡാറ്റ ട്രാൻസ്ഫർ.

Advertisment

മുൻപ് ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്നതിനായി ഉപഭോക്താക്കൾ തേർഡ് പാർട്ടി ആപ്ലിക്കേഷനായിരുന്നു ഉപയോഗിച്ചിരുന്നുത്. ഇത് സുരക്ഷാ പ്രശ്നങ്ങൾക്കും വ‍ഴിവച്ചിരുന്നു അതിനൊരു പരിഹാരമാകുകയാണ് ഇപ്പോൾ.

ആപ്പിളും, ഗൂഗിളും സഹകരിച്ചാണ് ഇപ്പോൾ പുതിയ ട്രാൻസ്ഫർ ടൂൾ വികസിപ്പിക്കുന്നത്. പുതിയ ഫോൺ വാങ്ങുന്ന സമയത്ത് തന്നെ ഡാറ്റ ട്രാൻസ്ഫർ ചെയ്യാനുള്ള ആപ്പ് ഇൻബിൾഡായി ഫോണിനുള്ളിൽ കാണും. പുതിയ ആൻഡ്രോയിഡ് കാനറി (ബീറ്റ) പതിപ്പിൽ ഈ ഫീച്ചർ ദൃശ്യമായി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

Advertisment