ഡുവൽ സിം ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

കൂടുതലായി കോൾ ചെയ്യാൻ ഉപയോ​ഗിക്കുന്ന സിം, അതുപോലെ ഡാറ്റ ഉപയോ​ഗിക്കുന്ന സിം എല്ലാം ഒന്നാം സ്ലോട്ടിൽ ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇങ്ങനെ ഉപയോ​ഗിക്കുമ്പോൾ ആയിരിക്കും നല്ല രീതിയിൽ നെറ്റ്‌വർക്ക് സൗകര്യങ്ങൾ ആസ്വദിക്കാൻ സാധിക്കുക

author-image
ടെക് ഡസ്ക്
New Update
bvhgvguivcyuhok

നിരവധി ​ഗുണങ്ങൾ രണ്ട് സിം ഉപയോ​ഗിക്കുന്നവർക്ക് ഉണ്ടെങ്കിലും നിങ്ങൾ അറിയാത്ത പല ദോഷങ്ങളും ഇത്തരം ഫോണുകൾക്ക് ഉണ്ടായരിക്കുന്നതാണ്. ഇത്തരത്തിൽ ഡുവൽ സിം ഉപയോ​ഗിക്കുന്നതിന്റെ ദോഷങ്ങൾ പ്രധാനപ്പെട്ട ഒന്നാണ് നിങ്ങളുടെ ഫോണിന്റെ ബാറ്ററിലൈഫ്. ഡുവൽ സിം ഉപയോ​ഗിക്കുന്നത് വഴി നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് കുറയുന്നതായിരിക്കും.

Advertisment

ബാറ്ററിലൈഫിനെ ബാധിക്കുന്നതിന് പുറമെ മറ്റൊരു പ്രശ്നവും ഡുവൽ സിം ഉപയോ​ഗിക്കുന്നവർ നേരിട്ടേക്കാം. അതാണ് നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ. നിരവധി ഉപഭോക്താക്കൾ ഈ പ്രശ്നം നേരിടുന്നതായി ആണ് സൂചന. പലപ്പോഴും ഇവർ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടാറുണ്ട്. ചിലപ്പോൾ ഒരു സിമ്മിൽ നെറ്റ്‌വർക്ക് ലഭിക്കുമ്പോൾ രണ്ടാം സിമ്മിൽ ലഭിക്കണം എന്നില്ല മറിച്ചും ഇങ്ങനെ സംഭവിക്കാം. നിങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്ന സിമ്മിനെ ഒന്നാം സ്ലോട്ടിൽ ഉപയോ​ഗിക്കണം എന്നാണ് വി​ദ​ഗ്ദർ പറയുന്നത്.

കൂടുതലായി കോൾ ചെയ്യാൻ ഉപയോ​ഗിക്കുന്ന സിം, അതുപോലെ ഡാറ്റ ഉപയോ​ഗിക്കുന്ന സിം എല്ലാം ഒന്നാം സ്ലോട്ടിൽ ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇങ്ങനെ ഉപയോ​ഗിക്കുമ്പോൾ ആയിരിക്കും നല്ല രീതിയിൽ നെറ്റ്‌വർക്ക് സൗകര്യങ്ങൾ ആസ്വദിക്കാൻ സാധിക്കുക. കോൾ ചെയ്യാനാണെങ്കിലും ഡാറ്റ ഉപയോ​ഗിക്കാൻ ആണെങ്കിലും ഇതായിരിക്കും കൂടുതൽ സൗകര്യം. രണ്ടാം സ്ലോട്ട് എന്നത് ഒരു സെക്കന്ററി ഓപ്ഷൻ മാത്രമായിരിക്കണം. കൂടുതൽ പ്രാധാന്യം നൽകുന്ന സിമ്മിനെ ഒരിക്കലും രണ്ടാം സ്ലോട്ടിൽ ഉപയോ​ഗിക്കരുത്.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ ഫോണിൽ രണ്ട് വ്യത്യസ്ത സിം കാർഡുകൾ ഉപയോ​ഗിക്കുന്നതോടെ നിങ്ങളുടെ ചിലവ് ​ഗണ്യമായി കുറയും. ഡുവൽ സിം സാങ്കേതിക വിദ്യ വരുന്നതിന് മുമ്പ് ഓരോ നമ്പർ ഉപയോ​ഗിക്കുന്നതിനും ഓരോ ഫോൺ ആവിശ്യമായിരുന്നു എന്നാൽ ഇപ്പോൾ ഒരു ഫോണിൽ തന്നെ രണ്ട് നമ്പർ ഉപയോ​ഗിക്കാം എന്നത് ധാരാളമായി തന്നെ ഉപഭോക്താക്കളുടെ ചിലവ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഫീച്ചറാണ്.

dual-sim mobile phones
Advertisment