/sathyam/media/media_files/2025/12/18/vi-mobile-thefts-insurance_duct-tapes-barricade-final-1-2025-12-18-19-17-33.jpg)
കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വി ഈ രംഗത്ത് ആദ്യമായി റീചാര്‍ജുമായി ബന്ധിപ്പിച്ചുള്ള ഹാന്‍ഡ്സെറ്റ് മോഷണത്തിനും നഷ്ടപ്പെടലിനും എതിരെയുള്ള ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു. ഇത് ഐഒഎസ്, ആന്‍ഡ്രോയിഡ് ഉള്‍പ്പെടെയുള്ള എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ് 25,000 രൂപ വരെയുള്ള പദ്ധതികള്‍ വെറും 61 രൂപ മുതല്‍ ലഭ്യമാണ്.
ഹാന്‍ഡ് സെറ്റിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു മാത്രം പരിരക്ഷ നല്‍കുന്ന പരമ്പരാഗത പദ്ധതികള്‍ക്കുപരിയായി സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്ക കൂടി പരിഹരിക്കുന്നതാണ് നവീനമായ ഈ പദ്ധതിയുടെ നേട്ടം. സ്ഥിതിവിവരക്കണക്ക് പദ്ധതി നടപ്പാക്കല്‍ മന്ത്രാലയത്തിന്‍റ ഈ വര്‍ഷം മെയ് മാസത്തെ കണക്കു പ്രകാരം 85.5 ശതമാനം വീടുകളിലും കുറഞ്ഞത് ഒരു സ്മാര്‍ട്ട് ഫോണെങ്കിലും ഉണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് വര്‍ഷംതോറും ഏകദേശം 14 ശതമാനം വളര്‍ച്ച കൈവരിച്ച് ഹാന്‍ഡ്സെറ്റ് ഇന്‍ഷുറന്‍സ് വിപണി ഈ വര്‍ഷം 2.6 ബില്യണ്‍ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഇടത്തരം ഫോണുകള്‍ വാങ്ങുന്നതിന് 20,000-25,000 രൂപയാണ് ചെലവു വരുന്നതെന്നും കണക്കാക്കപ്പെടുന്നു.
വി അവതരിപ്പിക്കുന്ന ഹാന്‍ഡ്സെറ്റ് തെഫ്റ്റ് ആന്‍റ് ലോസ് ഇന്‍ഷുറന്‍സുകള്‍ മൂന്നു വിഭാഗത്തിലാണ് ലഭ്യമായിട്ടുള്ളത്. 61 രൂപയ്ക്ക് 15 ദിവസം 2ജിബിയും 30 ദിവസം ഹാന്‍ഡ്സെറ്റ് ഇന്‍ഷുറന്‍സും ലഭ്യമാകും. 201 രൂപയ്ക്ക് 30 ദിവസത്തേക്ക് 10ജിബിയും 180 ദിവസം ഹാന്‍ഡ് സെറ്റ് ഇന്‍ഷുറന്‍സുമാണുണ്ടാകുക. 251 രൂപയ്ക്ക് 10ജിബി 30 ദിവസത്തേക്കു ലഭിക്കുകയും 365 ദിവസം ഹാന്‍ഡ് സെറ്റ് ഇന്‍ഷുറന്‍സ് നല്‍കുകയും ചെയ്യും. ഈ പദ്ധതികളിലെല്ലാം 25,000 രൂപ വരെയാവും ഇന്‍ഷുറന്‍സ് പരിരക്ഷ.
ദൈനംദിന പ്രീ പെയ്ഡ് പാക്കുകളുമായി സംയോജിപ്പിച്ച് ഇതുമായി ബന്ധപ്പെട്ട വിപണി അപര്യാപ്തതകള്‍ ഒഴിവാക്കാനാണ് വി ശ്രമിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us