വിവോ വി29ഇ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

വിവോ വി29ഇ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ലഭ്യമാകുന്നത്. 128 ജിബി, 256 ജിബി എന്നിവയാണ് ഈ സ്റ്റോറേജ് ഓപ്ഷനുകൾ. ഫോണിൽ 8 ജിബി റാമും ഉണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 26,999 രൂപയാണ് ഇന്ത്യയിൽ വില

author-image
ടെക് ഡസ്ക്
New Update
uykghuhgyvfyukgyughuihjoj

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും രണ്ട് കളർ ഓപ്ഷനുകളിലുമായി വിവോ വി29ഇ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിവോ വി29ഇ സ്മാർട്ട്ഫോണിൽ ഓട്ടോ-ഫോക്കസോടുകൂടിയ 50 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസി, 5ജി സപ്പോർട്ട്, 6.73 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 5000mAh ബാറ്ററി, 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയും ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.

Advertisment

വിവോ വി29ഇ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ലഭ്യമാകുന്നത്. 128 ജിബി, 256 ജിബി എന്നിവയാണ് ഈ സ്റ്റോറേജ് ഓപ്ഷനുകൾ. ഫോണിൽ 8 ജിബി റാമും ഉണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 26,999 രൂപയാണ് ഇന്ത്യയിൽ വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 28,999 രൂപ വിലയുണ്ട്. ആർട്ടിസ്റ്റിക് റെഡ് അല്ലെങ്കിൽ ആർട്ടിസ്റ്റിക് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും.

വിവോ വി29ഇ സ്മാർട്ട്ഫോണിൽ 6.73 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് ഫുൾ-എച്ച്‌ഡി+ റെസല്യൂഷൻ ഉണ്ട്. ഉയർന്ന റിഫ്രഷ് റേറ്റുമായി വരുന്ന മികച്ച ഡിസ്പ്ലെയാണ് ഇത്. ഫ്രണ്ട് മുൻ പാനലിൽ ഹോൾ-പഞ്ച് കട്ടൗട്ടിനുള്ളിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. ഈ ഡിവൈസ് ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമാണ് ഫോണിലുള്ളത്.

വിവോ വി29ഇ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത സെൽഫി ക്യാമറയാണ്. 50 മെഗാപിക്സൽ സെൽഫി ക്യാമറയുമായിട്ടാണ് ഈ ഫോൺ വരുന്നത്. മികച്ച ഫോക്കസിനായി സെൽഫി ക്യാമറ "ഐ ഓട്ടോ ഫോക്കസ്" സപ്പോർട്ട് ചെയ്യുന്നുവെന്ന് വിവോ അറിയിച്ചിട്ടുണ്ട്. ഫോണിന് പിന്നിൽ രണ്ട് ക്യാമറകളാണുള്ളത്. 64 എംപി പ്രൈമറി ക്യാമറയും 8 എംപി വൈഡ് ആംഗിൾ ക്യാമറയുമാണ് ഇവ.

smartphone Vivo V29e
Advertisment