നോയിസ് ഇന്ത്യയിൽ പുതിയൊരു ടിഡബ്ല്യുഎസ് ഇയർബഡ്സ് പുറത്തിറക്കി

1,500 രൂപയിൽ താഴെ വിലയിൽ മികച്ച ഫീച്ചറുകൾ തന്നെയാണ് നോയിസ് ബഡ്‌സ് വിഎസ്106 ടിഡബ്ല്യുഎസ് ഇയർബഡ്സിലുള്ളത്. പുതിയ വില കുറഞ്ഞ ഇയർബഡ്സിൽ കമ്പനി ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയും അതിവേഗ ചാർജിംഗിനായി ഇൻസ്റ്റാചാർജ് സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്

author-image
ടെക് ഡസ്ക്
New Update
kpjohgyjfthfthftcgxgfxxgfxzrz

നോയിസ് ഇന്ത്യയിൽ പുതിയൊരു ടിഡബ്ല്യുഎസ് ഇയർബഡ്സ് കൂടി പുറത്തിറക്കി. ബഡ്ജറ്റ് വിഭാഗത്തിലേക്കാണ് മികച്ച സവിശേഷതകളുമായി നോയിസ് ബഡ്‌സ് വിഎസ്106 ടിഡബ്ല്യുഎസ് (Noise Buds VS106 TWS) എന്ന പുത്തൻ ഇയർബഡ്സ് പുറത്തിറക്കിയിരിക്കുന്നത്. ഈ പുതിയ ട്രൂ വയർലെസ് സ്റ്റീരിയോ ഇയർഫോണുകൾ ക്വാഡ് മൈക്കും എൻവയോൺമെന്റൽ നോയിസ് ക്യാൻസലേഷൻ സപ്പോർട്ടും അടക്കമുള്ള സവിശേഷതകളുമായിട്ടാണ് വരുന്നത്.

Advertisment

1,500 രൂപയിൽ താഴെ വിലയിൽ മികച്ച ഫീച്ചറുകൾ തന്നെയാണ് നോയിസ് ബഡ്‌സ് വിഎസ്106 ടിഡബ്ല്യുഎസ് ഇയർബഡ്സിലുള്ളത്. പുതിയ വില കുറഞ്ഞ ഇയർബഡ്സിൽ കമ്പനി ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയും അതിവേഗ ചാർജിംഗിനായി ഇൻസ്റ്റാചാർജ് സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 200 മിനിറ്റ് വരെ പ്ലേ ടൈം നൽകാൻ ഈ ഇയർബഡ്സിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ നോയിസ് ബഡ്‌സ് വിഎസ്106 ടിഡബ്ല്യുഎസ് കണക്റ്റ് ചെയ്ത് ഉപയോഗിക്കാം.

നോയിസ് ബഡ്‌സ് വിഎസ്106 ടിഡബ്ല്യുഎസ് ഇയർബഡ്സിന്റെ ഏറ്റവും വലിയ പ്രത്യേകത വില തന്നെയാണ്. വെറും 1,299 രൂപയ്ക്കാണ് ഈ ഇയർബഡ്സ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഗോനോയിസ് ഓൺലൈൻ സ്റ്റോറിൽ നോയിസ് ബഡ്‌സ് വിഎസ്106 ടിഡബ്ല്യുഎസ് ഇയർബഡ്സ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ക്ലൗഡ് വൈറ്റ്, ജെറ്റ് ബ്ലാക്ക്, സ്കൈ ബ്ലൂ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് വയർലെസ് ഇയർഫോൺസ് ലഭ്യമാകുന്നത്.

നോയിസ് ബഡ്‌സ് വിഎസ്106 ടിഡബ്ല്യുഎസ് ഇയർബഡ്സ് സ്റ്റെം ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്. 10 എംഎം ഡ്രൈവറും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. ഫോണുകളുമായി എളുപ്പത്തിൽ പെയർ ചെയ്യാൻ സഹായിക്കുന്ന ഹൈപ്പർ സിങ്ക് സാങ്കേതികവിദ്യയുള്ള ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയാണ് നോയിസ് ബഡ്‌സ് വിഎസ്106 ടിഡബ്ല്യുഎസ് ഇയർബഡ്സിന്റെ മറ്റൊരു സവിശേഷത. ഗെയിമിങ്ങിനായി ഇയർഫോണുകൾക്ക് പ്രത്യേകമായൊരു ഗെയിമിങ് മോഡും ഉണ്ട്. ഇത് 40 എംഎസ് വരെ അൾട്രാ ലോ ലേറ്റൻസി നൽകുന്നു.

കോളുകൾ വിളിക്കുമ്പോഴും ഓഡിയോ റെക്കോർഡ് ചെയ്യുമ്പോഴും വ്യക്തമായി കേൾക്കാനായി ഓഡിയോ നോയിസ് ബഡ്‌സ് വിഎസ്106 ടിഡബ്ല്യുഎസ് ഇയർബഡ്സിൽ ക്വാഡ് മൈക്ക് സിസ്റ്റവും നൽകിയിട്ടുണ്ട്. ആവശ്യമില്ലാത്ത നോയിസ് ഒഴിവാക്കാൻ ഇഎൻസി സവിശേഷതകളും ഈ ഡിവൈസിലുണ്ട്. ഈ ഇയർഫോൺസ് വിയർപ്പ്, വെള്ളം എന്നിവയെ പ്രതിരോധിക്കാനുള്ള IPX5 റേറ്റിങ്ങുമായിട്ടാണ് വരുന്നത്. ഹാൻഡ്‌സ് ഫ്രീ കോളിങ്, സിരി, ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടും നോയിസ് ബഡ്‌സ് വിഎസ്106ൽ ഉണ്ട്.

50-hours-battery-life vs106-tws-earbuds
Advertisment