വാഷിങ്ടൺ: കൂട്ടപിരിച്ചു വിടലിനൊരുങ്ങി മെറ്റ. 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്.
മാർക്ക് സക്കർബർഗിൻ്റെ ഇൻ്റേണൽ മെമ്മോ അനുസരിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനായാണ് മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്.
പിരിച്ചുവിടുന്നവർക്ക് പകരമായി പുതിയ ആളുകളെ നിയമിക്കുമെന്നും റിപ്പോർട്ടുണ്ട്. സെപ്തംബർ വരെ മെറ്റയിൽ ഏകദേശം 72,400 ജീവനക്കാരുണ്ടായിരുന്നു.
വാട്ട്സാപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റക്ക് കീഴിലുള്ള ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിനെയാണ് പിരിച്ചുവിടൽ ബാധിക്കുക.
പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലുകൾ പ്രധാന യുഎസ് കോർപ്പറേഷനുകൾക്കിടയിൽ ഒരു സാധാരണ രീതിയാണ്.