എന്താണ് ഡിജിറ്റൽ റേപ്പ് ? അറിയാം

author-image
ടെക് ഡസ്ക്
New Update
stop volilance
ഡിജിറ്റൽ റേപ്പ് (Digital Rape ) ലാറ്റിൻ വാക്കായ ഡിജിറ്റസ് (Digitas) ൽ നിന്നും രൂപപ്പെട്ടതാണ്. ഡിജിറ്റസ് എന്നാൽ കൈകാലുകളിലെ വിരലുകൾ എന്നാണർത്ഥം..
Advertisment
അതായത് ഡിജിറ്റൽ റേപ്പ് എന്ന് പറഞ്ഞാൽ വിരലുക ളോ മറ്റേതെങ്കിലും വസ്തുവോ പെൺകുട്ടികളുടെയോ സ്ത്രീ കളുടെയോ , അവരുടെ അനുവാദമില്ലാതെ പ്രൈവറ്റ് പാർട്ടുകളിൽ കടത്തുന്നതിനെയാണ് ഉദ്ദേശിക്കുന്നത്.
മുൻകാലങ്ങളിൽ ലൈംഗികാവയവം ഉപയോഗിക്കാതെ നടത്തുന്ന റേപ്പുകളിൽ ഇരയ്ക്ക് നീതികിട്ടാറി ല്ലായിരുന്നു.അതുവഴി സാങ്കേതിക കാരണങ്ങളുടെ മറവിൽ കുറ്റവാളികൾ രക്ഷപെടുകയായിരുന്നു പതിവ്. എന്നാൽ 2012 ൽ ഡൽഹിയിൽ നടന്ന നിർഭയ സംഭ വത്തോടുകൂടി നിയമത്തിൽ കാതലായ മാറ്റങ്ങൾ വരു ത്തുകയായിരുന്നു.
സ്ത്രീയുടെ സമ്മതമില്ലാതെ യോനിയിൽ (Vagina) ലിംഗം Penis പ്രവേശിപ്പിച്ചു നടത്തുന്ന വേഴ്ചയാണ് റേപ്പ് എന്ന ഗണത്തിൽ (IPC 375) ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ 2012 നുശേഷം യോനിയിൽ വിരലുകളോ മറ്റേതെ ങ്കിലും വസ്തുവോ കടത്തുന്നതും IPC 375 ന്റെ സ്ഥാനത്ത് IPC 354 (സ്ത്രീകളെ മാനഭംഗപ്പെടുത്തുക ) , 377 ( പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ) വകുപ്പുകൾ പ്രകാരം ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെട്ടു.
ഇപ്പോൾ ഡിജിറ്റൽ പെനാട്രേഷനും റേപ്പ് ആയി കണ ക്കാക്കി കടുത്ത ശിക്ഷയാണ് നൽകപ്പെടുന്നത്.2023 ൽ ഭാരത് ന്യായ സംഹിത (BNS) നിലവിൽവന്നശേഷം ഈ നിയമം കൂടുതൽ കൃത്യതയോടെ BNS 63 B ആയി മാറപ്പെട്ടിരിക്കുന്നു.
ഡിജിറ്റൽ റേപ്പ് കേസുകളിൽ ഏറ്റവും കുറഞ്ഞ ശിക്ഷ 10 വർഷവും കൂടിയത് ജീവപര്യന്തവുമാണ്. BNS 65 (2) പ്രകാരം 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ഡിജിറ്റൽ റേപ്പ് ചെയ്യുന്നവർക്കുള്ള ശിക്ഷ ഏറ്റവും കുറ ഞ്ഞത് 20 വർഷ തടവും കൂടിയത് വധശിക്ഷയുമാണ്. ഇതുകൂടാതെ പിഴയും വിധിക്കപ്പെടാം.
ഡിജിറ്റൽ റേപ്പുമായി ബന്ധപ്പെട്ട പരാതികളിൽ പോ ലീസ് ഉടനടി മെഡിക്കൽ എക്‌സാമിനേഷൻ, ഫോറൻ സിക് പരിശോധന, ഇരയുടെ മൊഴി എന്നിവ രേഖപ്പെ ടുത്തേണ്ടതാണ്.
മെഡിക്കൽ പരിശോധനയിൽ സ്ത്രീകളുടെ പ്രൈവറ്റ് പാർട്ടുകളിൽ മുറിവുകളോ ക്ഷതമോ ഇല്ലെങ്കിൽ അത് റേപ്പ് ആയി കണക്കാക്കാതിരുന്നതിനാൽ കുറ്റവാളികൾ അനായാസം രക്ഷപെട്ടിരുന്നിടത്ത് പുതിയ നിയമം വന്നതോടെ സ്ത്രീകളുടെ സ്വാകാര്യഭാഗത്ത് മുറിവു കൾ ഉണ്ടായില്ലെങ്കിലും ഡിജിറ്റൽ റേപ്പ് എന്നത് അതീവ കുറ്റകരമായി മാറപ്പെട്ടിരിക്കുന്നു.
റേപ്പിന് വിധേയയാകുന്ന ഒരു സ്ത്രീക്ക് ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ ആഘാതവും അഭി മാനക്ഷതവും ഡിജിറ്റൽ റേപ്പിലും സംഭവിക്കുന്നുണ്ട്. എന്നാൽ പല സ്ത്രീകൾക്കും ഡിജിറ്റൽ റേപ്പിനുള്ള ശിക്ഷകളെപ്പറ്റി ഇപ്പോഴും ശരിയായ അറിവില്ല.
ഡിജിറ്റൽ റേപ്പ് മറ്റുള്ള റേപ്പുപോലെതന്നെ BNS 63 പ്രകാരം ഗുരുതരമായ കുറ്റമാണെന്ന യാഥാർഥ്യമാണ് നമ്മുടെ സ്ത്രീകളറിയേണ്ടത്. സ്‌കൂൾ ,കോളേജ് തലങ്ങൾക്കുമുന്നേ നമ്മുടെ വീടുകളിൽനിന്നാണ് ലൈംഗികവിദ്യാഭ്യാസം തുടക്കമാകേണ്ടത്. ഗുഡ് ടച്ച് ,ബാഡ് ടച്ച് ( Good Touch ,Bad Touch ) എന്നിവ എന്താ ണെന്നു പെൺകുട്ടികളെ വളരെ ചെറുപ്പത്തിൽത്തന്നെ അമ്മമാർ പറഞ്ഞ് ബോദ്ധ്യപ്പെടുത്തണം.
ഡിജിറ്റൽ റേപ്പ് (DIGITAL RAPE ) പോലുള്ള അപരാധങ്ങൾ ഇല്ലാതാകുകയും അതിന് ഇരകളാകുന്നവരെ സമൂ ഹം ടാർജറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കുകയും ചെയ്യ ണമെന്നാണ് നിയമജ്ഞർ അഭിപ്രായപ്പെടുന്നത്.
Advertisment