New Update
/sathyam/media/media_files/UlhTZ3sSZvlEyVrr6yxd.jpg)
പുത്തന്‍ ഫീച്ചറുകൾ അവതരിപ്പിച്ച് ഉപഭോക്താക്കളെ ഞെട്ടിക്കുകയാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്കായി വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് എന്നാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്.
Advertisment
വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകളില്‍ അധിക സുരക്ഷ നല്‍കുന്ന ഫീച്ചറാണിത്. പതിവ് കോണ്‍ടാക്റ്റ് നമ്പറിന് പകരം ഒരു യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്‍റെ പ്രധാന സവിശേഷത.
ഫോണ്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്‌ത് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വാട്‌സ്ആപ്പില്‍ നിങ്ങള്‍ക്ക് മെസേജുകള്‍ അയക്കുന്നത് ഇതോടെ കുറയ്‌ക്കാനാകുമെന്ന് മെറ്റ കരുതുന്നു. നിങ്ങള്‍ക്ക് വേണ്ട യൂസര്‍നെയിം മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും വാട്‌സ്ആപ്പ് ഒരുക്കും.