ഇനി ഫേസ്ബുക്ക് പ്രൊഫൈൽ വാട്‌സ്ആപ്പുമായി ലിങ്ക് ചെയ്യാം; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

author-image
ടെക് ഡസ്ക്
New Update
whats app.jpg

വാട്സ്ആപ്പിൽ  ദിനംപ്രതി പുതിയ  ഫീച്ചറുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുത്തൻ ഫീച്ചറുമായി  രംഗത്തെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഇനി മുതൽ വാട്‌സ്ആപ്പിൽ ഫേസ്ബുക്ക് പ്രൊഫൈലുകൾ നേരിട്ട് ലിങ്ക് ചെയ്യാൻ സാധിക്കും. നേരത്തെ വാട്‌സ്ആപ്പിൽ ഇൻസ്റ്റാഗ്രാം ലിങ്ക് ചെയ്യാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ മെറ്റയുടെ എല്ലാ പ്ലാറ്റ്‌ഫോമുകളെയും ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം കൊണ്ട് വന്നിരിക്കുന്നത്. 

Advertisment

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ഹാൻഡിലുകൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതാണ് ഈ മാറ്റം. കൂടാതെ വേഗത്തില്‍ കണക്റ്റ് ചെയ്യാനും ഐഡന്‍റിറ്റി വെരിഫൈ ചെയ്യാനും വിവിധ മെറ്റ പ്ലാറ്റ്‌ഫോം അക്കൗണ്ടുകള്‍ പരസ്‌പരം ലിങ്ക് ചെയ്യുന്നതിലൂടെ സാധിക്കും. വാട്‌സ്ആപ്പില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് സൗകര്യം നിലവില്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

വാട്‌സ്ആപ്പിലെ പ്രൊഫൈല്‍ പേജിലാണ് നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിന്‍റെ ലിങ്ക് കണക്റ്റ് ചെയ്യാന്‍ കഴിയുക. എന്നാൽ ഈ പുതിയ ഫീച്ചര്‍ തികച്ചും ഓപ്ഷണലാണ്, പ്രൊഫൈലുകൾ പരസ്പരം ലിങ്ക് ചെയ്‌തിരിക്കണം എന്ന് നിർബന്ധമില്ല. വാട്‌സ്ആപ്പ് സ്റ്റാറ്റസുകൾ ഫേസ്ബുക്ക് സ്റ്റോറികളിലേക്കും മറ്റും ഷെയർ ചെയ്യാനുള്ള സൗകര്യം പോലെ, കൂടുതൽ ക്രോസ്-പ്ലാറ്റ്‌ഫോം ഫീച്ചറുകൾ ഭാവിയിൽ കൊണ്ടുവരാനും പുതിയ മാറ്റത്തിലൂടെ സാധിക്കും 

Advertisment