ക്യുആര്‍ കോഡ് ഉപയോഗിച്ച് തങ്ങളുടെ വിവരങ്ങള്‍ പങ്കുവയ്ക്കാനും മറ്റ് ആളുകളുടെ കോണ്‍ടാക്റ്റ് ചേര്‍ക്കാനുമുള്ള പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്. ആപ്ലിക്കേഷന്റെ മൊബൈല്‍ വേര്‍ഷനില്‍ മാത്രമായിരിക്കും ഇത് സാധ്യമാകുക.
- ക്യുആര്‍ കോഡ് കണ്ടെത്താനും പങ്കുവയ്ക്കുന്നതിനുമായി വാട്ട്സ്ആപ്പ് തുറന്നതിന് ശേഷം വലത് മൂലയിലുള്ള മൂന്ന് ഡോട്ടില്‍ ക്ലിക്ക് ചെയ്യുക.
- ശേഷം സെറ്റിങ്സ് (Settings) തിരഞ്ഞെടുക്കുക.
- നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തിന്റെ വലത് വശത്തായി ക്യുആര്‍ കോഡ് ഐക്കണ്‍ കാണാനാകും.
- വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തും അല്ലെങ്കില്‍ ക്യുആര്‍ കോഡ് അയച്ചുകൊടുത്തും വിവരങ്ങള്‍ കൈമാറാം.
- ക്യആര്‍ കോഡ് തുറന്നതിന് ശേഷം സ്കാന്‍ കോഡ് (Scan code) എന്ന സെക്ഷന്‍ തുറക്കുക.
- നിങ്ങളുടെ വാട്ട്സ്ആപ്പിന് ക്യാമറ തുറക്കാനാകുന്നില്ലെങ്കില്‍ അതിനായുള്ള പെര്‍മിഷന്‍ നല്‍കുക. ശേഷം കോഡ് സ്കാന്‍ ചെയ്ത് സേവ് ചെയ്യുക.