ഇലക്ട്രിക് കാറാണാ അതോ ഹൈബ്രിഡ് കാറാണോ മികച്ചതെന്ന് നോക്കാം

ഹൈബ്രിഡ് കാറുകളിൽ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും സജ്ജീകരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ മികച്ച മൈലേജിനൊപ്പം ബാറ്ററിയുടെ ചാർജ് തീരുമോ എന്ന ആശങ്കയും വേണ്ട

author-image
ടെക് ഡസ്ക്
New Update
huihfdtstrdfyuguihiuh

വായു മലിനീകരണവും കുതിച്ചുയരുന്ന ഇന്ധനവിലയും കാരണം പലരും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ പോലെ തന്നെ ഹൈബ്രിഡ് കാറുകൾ വാങ്ങാനും ആളുകൾ താൽപര്യം കാണിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ഒരു ഇലക്ട്രിക് കാർ വാങ്ങുന്നതാണോ അതോ ഹൈബ്രിഡ് കാർ വാങ്ങുന്നതാണോ നല്ലതെന്ന് നോക്കാം.

Advertisment

അടുത്തിടെ  ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ചാർജിംഗ് സ്റ്റേഷനുകളുടെ കുറവ് വലിയ പ്രശ്നമാണ്.  രാജ്യത്തെ ഇവി സെഗ്‌മെന്റ് ഇപ്പോഴും വളർച്ചയുടെ ഘട്ടത്തിലാണെന്ന് പറയാം. ചാർജിങ് ഇൻഫ്രാസ്ട്രക്ചർ കുറവായതിനാൽ ഇവികളിൽ ദീർഘദൂര യാത്ര ഇപ്പോഴും സാഹസികമാണ് . നിരവധി സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തുടനീളം ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ മുൻകൈ എടുത്ത് വരുന്നുണ്ട്.

ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് മോഡലുകൾക്കും അടുത്തിടെ നല്ല ഡിമാൻഡ് ഉണ്ട്. ഹൈബ്രിഡ് കാറുകളിൽ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും സജ്ജീകരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ മികച്ച മൈലേജിനൊപ്പം ബാറ്ററിയുടെ ചാർജ് തീരുമോ എന്ന ആശങ്കയും വേണ്ട. നിലവിലെ സാഹചര്യത്തിൽ  ഹൈബ്രിഡ് കാർ വാങ്ങുന്നതായിരിക്കും ശരിയായ തീരുമാനം.

ഭാവിയിൽ  ഇവി സാങ്കേതികവിദ്യയിൽ കൂടുതൽ കൂടുതൽ കാര്യക്ഷമമായ കാര്യങ്ങൾ വരുമെന്ന് പ്രതീക്ഷിക്കാം. അതുവരെ ഒന്ന് കാത്തിരിക്കുന്നതാണ് നല്ലത്. ഇന്നോവ ഹൈക്രോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ ഹൈബ്രിഡ് കാർ മോഡലുകൾ നിലവിൽ ഇന്ത്യയിൽ ലഭ്യമാണ്. അതേസമയം, ഒരു ഇലക്ട്രിക് കാർ എന്ന നിലയിൽ, ഹ്യൂണ്ടായ് കോന ഇവി, എം ജി ഇസഡ് ഇവി,  ടാറ്റ നെക്സൺ ഇവി തുടങ്ങിയ കാറുകൾ തിരഞ്ഞെടുക്കാം.

ev-cars hybrid-cars
Advertisment