യുപിഐ എടിഎമ്മിലൂടെ എങ്ങനെ പണം പിന്‍വലിക്കാമെന്ന് പരിശോധിക്കാം

സാധാരണ എടിഎമ്മിനോട് സമാനമാണ് യുപിഐ എടിഎമ്മും. ടച്ച പാനലുള്ള വലിയ സ്ക്രീന്‍ തന്നെയാണ് എടിഎമ്മിന് നല്‍കിയിരിക്കുന്നത്. നിങ്ങള്‍ക്ക് പിന്‍വലിക്കേണ്ട തുക തിരഞ്ഞെടുക്കുക. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാനാണ് ആവശ്യപ്പെടുക

author-image
ടെക് ഡസ്ക്
New Update
89gfyfoi;huuiol

ബാങ്കുകളില്‍ പോയി ക്യു നിന്നും കാത്തിരുന്നും കൈകളിലേക്ക് പണമെത്തുന്ന കാലമൊക്കെ നമ്മള്‍ എന്നെ പിന്നിട്ടു. ഇന്ന് വിരല്‍തുമ്പില്‍ തന്നെയാണ് എല്ലാം. അങ്ങനെ യുപിഐ എടിഎമ്മുകളും ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. യുപിഐ എടിഎമ്മിലൂടെ എങ്ങനെ പണം പിന്‍വലിക്കാമെന്ന് പരിശോധിക്കാം.

Advertisment

സാധാരണ എടിഎമ്മിനോട് സമാനമാണ് യുപിഐ എടിഎമ്മും. ടച്ച പാനലുള്ള വലിയ സ്ക്രീന്‍ തന്നെയാണ് എടിഎമ്മിന് നല്‍കിയിരിക്കുന്നത്. നിങ്ങള്‍ക്ക് പിന്‍വലിക്കേണ്ട തുക തിരഞ്ഞെടുക്കുക. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാനാണ് ആവശ്യപ്പെടുക.

ഇതിനായി നിങ്ങള്‍ ഉപയോഗിക്കുന്ന യുപിഐ ആപ്ലിക്കേഷന്‍ തുറന്നതിന് ശേഷം എടിഎം സ്ക്രീനിലുള്ള ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക. ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഫോണില്‍ തിരഞ്ഞെടുക്കുക. Confirm to withdraw cash എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ യുപിഐ പിന്‍ നമ്പറും നല്‍കുക. എടിഎം സ്ക്രീനില്‍ We are processing your transaction എന്ന് കാണാനാകും. സെക്കന്‍ഡുകള്‍ക്ക് ഉള്ളില്‍ തന്നെ പണവും നിങ്ങള്‍ക്ക് ലഭ്യമാകും.

withdraw-cash upi-atm
Advertisment