/sathyam/media/media_files/oFErC5IC8EfxlHGfqeuG.jpg)
ടെലിവിഷന്‍ ആപ്പ് അവതരിപ്പിക്കാന്‍ പ്രമുഖ സോഷ്യല്‍മീഡിയയായ എക്സ് ഒരുങ്ങുന്നു. പുതിയ ആപ്പ് സ്മാര്‍ട്ട് ടിവികളിലേക്ക് ‘തത്സമയ, ആകര്‍ഷകമായ ഉള്ളടക്കം’. ഉപഭോക്താക്കള്‍ക്ക് ഒരു വലിയ സ്‌ക്രീനില്‍ ഉയര്‍ന്ന നിലവാരമുള്ള, ആഴത്തിലുള്ള വിനോദം ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം-എക്‌സ് സിഇഒ ലിന്‍ഡ യാക്കാരിനോ പറഞ്ഞു.
മിക്ക സ്മാര്‍ട്ട് ടിവികളിലും എക്സ് ടിവി ആപ്പ് ഉടന്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ട്രെന്‍ഡിങ് വീഡിയോ അല്‍ഗോരിതം ഫീച്ചര്‍ ആപ്പ് അവതരിപ്പിക്കും. അനുയോജ്യമായ ജനപ്രിയ ഉള്ളടക്കം വേഗത്തില്‍ എത്തിച്ച് ഉപയോക്താക്കളെ അപ്ഡേറ്റഡ് ആക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് മികച്ച വീഡിയോ അനുഭവം നല്‍കാന്‍ ഉദ്ദേശിച്ചാണ് ഇത്തരം ക്രമീകരണങ്ങള്‍. വീഡിയോ സെര്‍ച്ച് ചെയ്ത് കണ്ടെത്തുന്നതിന് അപ്ഡേറ്റഡ് രീതി അവലംബിക്കുമെന്നും കമ്പനി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us