ഇനി ഈ ചോദ്യങ്ങൾക്ക് ഗൂഗിൾ എഐ ഓവർവ്യൂ ലഭിക്കില്ല

author-image
ടെക് ഡസ്ക്
New Update
Ai-Overview

ആരോഗ്യവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്ക് ഇനി ഗൂഗിളിൽ എഐ ഓവർവ്യൂ ലഭിക്കില്ല. എഐ നൽകുന്ന അവലോകനങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഉൾപ്പെടുന്നു എന്നുള്ളതിനാലാണ് ഗൂഗിളിന്റെ തീരുമാനം.

Advertisment

കരൾ രക്തപരിശോധനയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് ശരിയായ വിവരങ്ങളല്ല എഐ നൽകുന്നത് എന്ന് ദി ഗാർഡിയൻ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ആരോഗ്യത്തെ പറ്റിയു‍ള്ള ചോദ്യങ്ങൾക്ക് എഐ അവലോകനം നീക്കം ചെയ്തതിനെ പറ്റി ചോദിച്ചപ്പോൾ വ്യക്തമായ മറുപടി വിഷയത്തെ പറ്റി ദി ഗാർഡിയന് നൽകാൻ ഗൂഗിളിന്റെ വക്താവ് തയ്യാറായതുമില്ല. മെച്ചപ്പെടുത്തലുകൾ വരുത്താൻ പ്രവർത്തിക്കുകയാണ് എന്നാണ് വിഷയത്തെ പറ്റിയു‍ള്ള ചോദ്യത്തിന് മറുപടി നൽകിയത്.

Advertisment