യൂട്യൂബ് മ്യൂസിക്ക് ആപ്പിന്റെ പ്രത്യേകതകൾ മനസ്സിലാക്കാം

നിലവിൽ ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമാണ് എന്നാൽ എല്ലാ പാട്ടുകൾക്കും ഈ ലിറിക്സ് ഫീച്ചർ ലഭിക്കില്ല. പുതിയ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് ലഭിക്കുന്നത്

author-image
ടെക് ഡസ്ക്
New Update
trfguivdytguihoijivyfvyubn

യൂട്യൂബ് മ്യൂസിക്കിൽ പാട്ടുകൾ പ്ലേ ചെയ്യുമ്പോൾ അവയുടെ വരികൾ എഴുതി കാണിക്കുന്ന ഫീച്ചറാണ് യൂട്യൂബ് മ്യൂസിക്ക് ആപ്പിന്റെ പ്രത്യേകത. മ്യൂസിക് സ്ട്രീമിങ് ആപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളിൽ ഈ പുതിയ ഫീച്ചർ ലഭ്യമാണെന്ന് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഒരു പാട്ട് പ്ലേ ചെയ്യുമ്പോൾ വരികൾ കാണിക്കുന്ന ഫീച്ചർ സ്പോട്ടിഫൈയിൽ ഉണ്ട്. ഇതിന് സമാനമായിരിക്കും യൂട്യൂബ് മ്യൂസിക്കിലെയും ഫീച്ചർ. നിലവിൽ ഈ ഫീച്ചർ ലഭ്യമാക്കി വരികയാണെന്നും എല്ലാ ഉപയോക്താക്കൾക്കും ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Advertisment

യൂട്യൂബ് മ്യൂസിക്കിലെ ലൈവ് ലിറിക്സ് ഫീച്ചർ ഏപ്രിലിലാണ് ആദ്യമായി കണ്ടെത്തിയത്. നിലവിൽ ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമാണ് എന്നാൽ എല്ലാ പാട്ടുകൾക്കും ഈ ലിറിക്സ് ഫീച്ചർ ലഭിക്കില്ല. പുതിയ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് ലഭിക്കുന്നത്. ലൈവ് ലിറിക്സ് ഫീച്ചർ ഉപയോഗിച്ച് പ്ലേ ചെയ്യുന്ന പാട്ടിന്റെ വരികൾ സ്ക്രീനിൽ കാണിക്കുന്നതിനൊപ്പം തന്നെ ഏത് വരിയാണോ പാടുന്നത് അത് വെള്ള നിറത്തിൽ ഹൈലൈറ്റ് ചെയ്ത് കാണിക്കുകയും ചെയ്യും.

യൂട്യൂബ് മ്യൂസിക്കിലെ ലൈവ് ലിറിക്സ് ഫീച്ചർ നിങ്ങളുടെ ഫോണിലും ലഭ്യമായിരിക്കും. യൂട്യൂബ് മ്യൂസിക്ക് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ഉപയോക്താക്കൾക്ക് വരികൾ ലിങ്ക് ചെയ്തിട്ടുണ്ട് എങ്കിൽ ഏത് പാട്ടും പ്ലേ ചെയ്യാം. ഇത്തരത്തിൽ വരികളോട് കൂടി പാട്ട് പ്ലേ ചെയ്യാനായി പ്ലേ ചെയ്യുന്ന സ്‌ക്രീനിലെ ലിറിക്സ് ടാബ് തിരഞ്ഞെടുത്താൽ മതി. ലൈവ് ലിറിക്സ് ഫീച്ചർ ആൻഡ്രോയിഡ് യൂട്യൂബ് മ്യൂസിക് ആപ്പിലെ വേർഷൻ 6.15ലും ഐഒഎസ് ആപ്പിലെ വേർഷൻ 6.16ലും ആണ് ലഭ്യമാവുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.

യൂട്യൂബ് മ്യൂസിക്ക് ആപ്പിലെ എല്ലാ പാട്ടുകൾക്കും ലൈവ് ലിറിക്സ് ഫീച്ചർ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട പാട്ടിന്റെ വരികൾ ആക്സസ് ചെയ്യാൻ കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടി വരും. ഈ വർഷം ഏപ്രിലിലാണ് ഈ ഫീച്ചർ ആദ്യമായി കണ്ടെത്തിയത്. യൂട്യൂബ് മ്യൂസിക്ക് ആപ്പിൽ ലഭ്യമായ നിലവിലെ സ്റ്റാറ്റിക് ലിറിക്സുമായി താരതമ്യപ്പെടുത്തുമ്പോൾ ലൈവ് ലൈവ് ലിറിക്സിന്റെ ടെക്‌സ്‌റ്റ് വലുതും സ്‌പെയ്‌സിങ് ഉള്ളതുമാണ്.

youtube-music-app
Advertisment