ഏറ്റവും സ്വകാര്യമായ ചാറ്റുകൾ ലോക്ക് ചെയ്യാനും മറച്ചുവെക്കാനും സഹായിക്കുന്ന ലോക്ക് ചാറ്റ് ഫീച്ചറുമായി വാട്ട്‌സ്ആപ്പ് രംഗത്ത്; ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ പുതിയ "ലോക്ക് ചാറ്റ്" സവിശേഷത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്

author-image
Gaana
New Update

ഉപഭോക്താക്കൾക്ക് ഫീച്ചറുമായി വാട്ട്‌സ്ആപ്പ് രംഗത്ത്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ പുതിയ "ലോക്ക് ചാറ്റ്" സവിശേഷത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ഏറ്റവും സ്വകാര്യമായ ചാറ്റുകൾ ലോക്ക് ചെയ്യാനും മറച്ചുവെക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ എന്നാണ് പുറത്തു വരുന്ന വിവരം.

Advertisment

publive-image

ഒരു ചാറ്റ് ലോക്ക് ചെയ്തുകഴിഞ്ഞാൽ, ഉപയോക്താവിന്റെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ച് മാത്രമേ അത് പിന്നീട് ആക്‌സസ് ചെയ്യാൻ കഴിയൂ, ഇത് മറ്റാർക്കും തുറന്ന് വായിക്കാൻ സാധിക്കില്ല. അതുപോലെ, ലോക്ക് ചെയ്യുന്ന ചാറ്റുകളിലെ മീഡിയാ ഫയലുകള്‍ ഗാലറിയിലേക്ക് ശേഖരിക്കപ്പെടില്ല എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.

ആരെങ്കിലും ഫോണെടുത്ത് തെറ്റായ പാസ്​വേഡ് ഉപയോഗിച്ച് ചാറ്റ് തുറക്കാൻ ശ്രമിച്ചാൽ, അതിലേക്ക് പ്രവേശനം നേടാൻ മുഴുവൻ ചാറ്റും ക്ലിയർ ചെയ്യാൻ അവരോട് ആവശ്യപ്പെടും. അതേസമയം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ എന്ന് യൂസർമാരിലേക്ക് എത്തുമെന്ന കാര്യം വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിലും വാട്സ്ആപ്പ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.

Advertisment